ജി എൽ പി എസ് പടിഞ്ഞാറത്തറ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം.....
കേരളീയ നവോത്ഥാനത്തോടൊപ്പം പത്തൊ൯പതാം നൂറ്റാണ്ടിൻെറ ആദ്യ ദശകത്തിൽ ഉദയം ചെയ്ത് ഒരു നൂറ്റാണ്ട് പിന്നിട്ട പടിഞ്ഞാറത്തറ ഗവ.എൽ.പി.സ്കൂൾ കുട്ടികളുടെ എണ്ണക്കുറവുകൊണ്ടോ നിലവാര ശോഷണം കൊണ്ടോ ചരിത്രവഴികളിലെവിടേയും ദുഷ്കീർത്തി കേട്ടിട്ടില്ലാത്ത അപൂർവ്വം ചില വിദ്യാലയങളിൽ ഒന്നാണ്.
ഞാറ്റാലതറവാട്ടിൽ നാട്ടു പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയത്തിന് മലബാർ ഡിസ്ട്രിക്ട് ബോഡ് അംഗീകാരം ലഭിക്കുന്നത് ആയിരത്തിതൊള്ളായിരത്തിഇരുപത്തെട്ടിൽ ആണ്.ആയിരത്തിതൊള്ളായിരത്തിമുപ്പത്തിഅഞ്ജിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം വയനാടിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളിലൊന്നായി നിലകൊള്ളുന്നു.
നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം തരം വരെ അഞ്ഞൂറോളം കുട്ടികൾ അദ്ധ്യനം നടത്തുന്ന ഈ വിദ്യാലയം കുട്ടികളുടെ എണ്ണക്കുറവ് ഒരുകാലത്തും അഭിമുഖീകരിച്ചിട്ടില്ല.ഒന്നുമുതൽ നാലുവരെ പന്ത്രണ്ട് ഡിവിഷനും രണ്ട് പ്രീ പ്രൈമറി ക്ളാസ്സുകളും ഇപ്പോൾ പ്രവർത്തിച്ചു വരുന്നു.മലയാളവുംഇംഗ്ളീഷും പഠനമാധ്യമങ്ങളായി ഉള്ളതിനാൽ കുട്ടികൾക്ക് ഇഷ്ട്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു.വയനാടൻ പൈതൃകത്തിന്റെ യഥാർത്ഥ പിന്മുറക്കാരായ 50 പട്ടിക വർഗ്ഗ വിദ്യാർത്ഥികളും 10പട്ടിക ജാതി വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നു.പ്രീ പ്രൈമറി വിഭാഗവും എസ്.എസ്.കെ. യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള പരിശീലനകേന്ദ്രവും ഇവിടെയുണ്ട്.പ്രീ പ്രൈമറി എൽ.പി.വിഭാഗത്തിലായി 20 അദ്ധ്യാപകർ ജോലി ചെയ്യുന്നു.വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന PTA ആണ് ഇവിടെ നിലവിൽ ഉള്ളത്.തികച്ചും സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്നു.