ജി എൽ പി എസ് നീലേശ്വരം/സീഡ് ക്ലബ്ബ്
പച്ചക്കറിത്തോട്ടം ഒരുക്കി.

സ്കൂൾ സീഡ് ക്ലബ്ബിൻ്റെനേതൃത്വത്തിൽ കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി. ഗ്രോ ബാഗിലും മൺചട്ടിയിലുമായാണ് പച്ചക്കറി തൈകൾ നട്ടു വളർത്തുന്നത്
.വിത്ത് മുളയ്ക്കൽ ചെടിയുടെ വളർച്ച ഘട്ടങ്ങൾ എന്നിവയൊക്കെ നേരിട്ട് മനസ്സിലാക്കാൻ പ്രയോജനപ്പെടുന്നകൃഷി ഒരു കൂട്ടായ പ്രവർത്തനമാണ്. വിത്ത് നടുന്നതിനും നനയ്ക്കുന്നതിനും കള പറിക്കുന്നതിനും കുട്ടികൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, സഹകരണ മനോഭാവവും ടീം വർക്ക് സ്കില്ലുകളും വികസിക്കുന്നു
മധുരം മലയാളം പദ്ധതി

മാതൃഭൂമി പത്രവും നീലേശ്വരം റോട്ടറി ക്ലബ്ബും ചേർന്ന് നീലേശ്വരം ജിഎൽപി സ്‌കൂളിൽ മധുരം മലയാളം പദ്ധത തുടക്കമിട്ടു. കുട്ടികളിൽ വായനാശീലം വളർത്തുന്നതി പുറമേ സമൂഹത്തിൻറെ ഭാഗമാക്കുക എന്നതുകൂടിയാ ലക്ഷ്യമെന്ന് ഉദ്ഘാടകൻ നീലേശ്വരം റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ശ്രീ ശിവദാസ് കീനേരി പറഞ്ഞു. ചടങ്ങിൽ പ്രസിഡൻറ് ശ്രീ രാജീവൻ സെക്രട്ടറി ശ്രീ രാജീവൻ എന്ന സന്നിഹിതരായിരുന്നു. സ്‌കൂൾ ലീഡർ അർണവ് റാമിന് -കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു

നിലേശ്വരം ജി എൽ പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു.ചിങ്ങം ഒന്ന് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം. കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായിഒരുങ്ങും. നീലേശ്വരത്തെ പ്രമുഖ കർഷകനായ ശ്രീ ബാലൻ നാഗച്ചേരിയെ വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ആദരിച്ച് പൊന്നാട അണിയിച്ചു. ചടങ്ങിൽ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച്.പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പൈനി എം പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു ശ്രീമതി ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്തു പേന നിർമ്മാണം ആരംഭിച്ചു

നാലാം തരം വരെയുള്ള ഞങ്ങളുടെ സ്കൂളിൽ പേനയുടെ ഉപയോഗം ഇല്ലെങ്കിലും പരിസ്ഥിതിക്ക് ഏറ്റവും ദോഷകരമാക്കുന്ന വലിച്ചെറിയൽ സംസ്കാരം സർക്ഗാത്മമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിത്ത് പേന നിർമ്മാണം തുടങ്ങിയത്.കുട്ടികൾ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേനയുടെ അറ്റത്ത് ഒരു വിത്ത് നിക്ഷേപിക്കും.ആവശ്യം കഴിഞ്ഞ് മണ്ണിലേക്ക് എറിഞ്ഞാൽ അവിടെ ഒരു പുതിയ ചെടി മുളക്കും. ഇത്സ്കൂൾ വിപണന സ്റ്റാളിലൂടെ വിൽപ്പനയ്ക്ക് എത്തുന്നു.

കണ്ടൽ ചെടിയുടെ പരിപാലനം

കച്ചേരിക്കടവത്ത് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 കുട്ടികൾ നട്ടുപിടിപ്പിച്ച കണ്ടൽ ചെടിയുടെ പരിപാലനം തുടരുന്നു.കണ്ടലുകൾക്ക് ദോഷകരമായ കളകളും അധിനിവേശ സസ്യങ്ങളും നീക്കം ചെയ്യുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നു.പുസ്തകങ്ങളിൽ നിന്നും പഠിക്കുന്ന കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെ നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിക്കുന്നു. വേരുകളുടെ ഘടന, ഉപ്പുവെള്ളത്തിലെ അതിജീവനം, കണ്ടലുകളെ ആശ്രയിക്കുന്ന ജീവികൾ എന്നിവ കുട്ടികൾക്ക് നേരിട്ടുള്ള അറിവുകൾ നൽകുന്നു.