Schoolwiki സംരംഭത്തിൽ നിന്ന്
ജൂലൈ 21 ചാന്ദ്രദിനത്തോടെ 2021-22 വർഷത്തെ സയൻസ്ക്ലബ്ബ് പ്രവർത്തനങ്ങളുടെ തുടക്കം ജൂലൈ 21 ചാന്ദ്രദിനാഘോഷത്തോടെ ആയിരുന്നു.കൂടുതൽ അറിയാം ചാന്ദ്രദിനത്തിൽ ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻ പ്രസിഡണ്ടായിരുന്ന പ്രൊഫസർ പാപ്പുട്ടിമാഷ് ചന്ദ്രനെക്കുറിച്ചും ബഹിരാകശത്തെക്കുറിച്ചും ബഹിരാകാശ യാത്രകളെക്കുറിച്ചും ഗൂഗിൾ മീറ്റിലൂടെ സംവദിച്ചു.കുട്ടികൾ ഉന്നയിച്ച സംശയങ്ങൾക്ക് അദ്ദേഹം വളരെ ലളിതമായഭാഷയിൽ മറുപടി പറഞ്ഞു.തുടർന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറൽഫെലോ ആയ ഡോക്ടർ രോഹിത് സോമൻ അതിഥി സംഭാഷണം നടത്തി .തുടർന്ന് സൗരയൂഥം,ആകാശയാത്രയുടെ നാൾവഴികൾ എന്നീ വീഡിയോ പ്രദർശനവും നടത്തി.കുട്ടികൾക്കായി ചുമർ പത്രം ,ചിത്രരചന,അമ്പിളിപ്പാട്ട് ,ചാന്ദ്രദിന പ്രശ്നോത്തരി എന്നിവയും നടത്തി.
ആഗസ്ത് 6,9 ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം,സഡാക്കോകൊക്ക് നിർമാണം എന്നിവ നടന്നു
സപ്തംബർ 16 ഓസോൺ ദിനത്തിൽ എന്താണ് ഓസോൺ മനുഷ്യന് ഓസോൺപാളിയെ എങ്ങനെ സംരക്ഷിക്കാം എന്നിവ കൊച്ചുകുട്ടികൾക്ക് മനസ്സിലാക്കാനായി വീഡിയോ പ്രദർശനം,ഡിജിറ്റൽ പോസ്റ്റർ നിർമാണം എന്നീ പ്രവർത്തനങ്ങൾ നടത്തി..ലോകബഹിരാകാശവാരത്തോടനുബന്ധിച്ച് ഒക്ടോബറിൽ എൽപി തലത്തിൽ നടത്തിയ അഖിലകേരള ഓൺലൈൻ പെയിന്റിംഗ് മത്സരത്തിൽ 2 D ക്ലാസ്സിലെ അസ്സ സിയാന്റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.
നവംബർ -ഡിസംബർ മാസങ്ങളിൽ സ്കൂൽ തുറക്കുന്നതിന്റെ ഭാഗമായി ക്ലാസ്സ് തലത്തിൽ മൂന്ന് ദിവസങ്ങളിലായി ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ കൊച്ചുകൊച്ചുപരീക്ഷണങ്ങൾ നടത്തിയത് കുട്ടികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിച്ചു
ഫെബ്രുവരിയിൽ ശാസ്ത്രദിനത്തോടനുബന്ധിച്ച് വിപുലമായഒരുക്കത്തോടെ പരീക്ഷണങ്ങൾ മോഡലുകൾ, ശേഖരണം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയ ശാസ്ത്ര പ്രദർശനം കുട്ടികലുടേയും രക്ഷിതാക്കളുടേയും സഹകരണത്തോടെ വളരെ നന്നായി നടത്താൻ കഴിഞ്ഞു. പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിമാസ്റ്റർ നടത്തി