ജി എൽ പി എസ് കൊടകര/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം
കുട്ടികൾക്കുണ്ടാകുന്ന അസുഖങ്ങൾ ആണ് മാതാപിതാക്കളെ ഏറ്റവും കൂടുതൽ അലട്ടുന്നത്. ചുമ, തൊണ്ടവേദന, വയറുവേദന, പനി എന്നിവയാണ് കുട്ടികളെ ഏറെ ബാധിക്കുന്ന അസുഖങ്ങൾ.  അലർജി, ഭക്ഷണം,  കാലാവസ്ഥ, ഇവയൊക്കെ രോഗങ്ങൾ ഉണ്ടാക്കുന്നു. പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി രക്ഷിതാക്കൾ കുട്ടികൾക്ക് നൽകേണ്ടതാണ്. പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണങ്ങൾ കഴിക്കണം. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ ഭക്ഷണങ്ങൾ ആയ പയർവർഗങ്ങൾ, മുട്ട, മാംസം എന്നിവ നിർബന്ധമായും കഴിക്കണം. കൃത്യമായ ഭക്ഷണം,  വെള്ളം, വ്യായാമം, വിശ്രമം ഈ കാര്യങ്ങളും ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് പൂർണ്ണ ആരോഗ്യം ഉണ്ടാവുകയുള്ളൂ. 
അപ്പു അനിൽ
4 A ജി എൽ പി എസ് കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം