ജി എൽ പി എസ് കൊടകര/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ശുചിത്വശീലങ്ങൾ

കൊറോണ എന്ന മഹാമാരി ലോകത്തെ ഒന്നാകെ കീഴ്‍പ്പെടുത്തി കൊണ്ടിരിക്കുന്നു. നമ്മുടെ കൊച്ചു കേരളവും ഈ വൈറസിന്റെ പിടിയിൽ പെട്ടിരിക്കുന്നു. ഇപ്പോൾ നമ്മുടെ സർക്കാരിന്റെ കൃത്യമായ ഇടപെടൽ മൂലം നമ്മൾ ഈ മഹാ രോഗത്തെ അതിവേഗം ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിന് നമ്മെ സഹായിച്ചത് നമ്മുടെ ശുചിത്വ ശീലമാണ്. നമ്മൾ മലയാളികളുടെ വൃത്തിയും വെടിപ്പും ലോകം തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ നമ്മൾ മലയാളികൾ ഏറെ ശ്രദ്ധിക്കുന്നവരാണ്. പുറത്തു പോയി വന്നാൽ കൈകാൽ കഴുകാതെ വീട്ടിനകത്തേക്ക് കയറുന്നവർ ആരുമില്ല. ദിവസവും രണ്ട് നേരം കുളിച്ചും, പല്ലുതേച്ചും ഭക്ഷണത്തിനു മുൻപും പിമ്പും കൈകൾ കഴുകിയും കൃത്യമായ ആരോഗ്യ ശീലം നമ്മൾ പിന്തുടരുന്നു. ശരീരം പോലെ തന്നെ നാം നമ്മുടെ വീടും സംരക്ഷിക്കുന്നു. നാം നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കുന്നു. പരിസരശുചിത്വത്തിന്റെ കാര്യത്തിലും നമ്മൾ ഒട്ടും പുറകിലല്ല. നമ്മൾ പിന്തുടരുന്ന ഈ ശീലം നമ്മളിൽ നിന്ന് നമ്മുടെ മറ്റ് സംസ്ഥാനങ്ങളിലേക്കും പകർന്നുകൊണ്ട് നമ്മുടെ രാജ്യം ലോകത്തിനാകെ മാതൃകയാവുകയാണ്. ഒരു മഹാമാരിക്കും ഇടം നൽകാതിരിക്കാൻ നമ്മുടെ രാജ്യത്തിന് സാധിക്കട്ടെ.

നന്ദന കെ
4 A ജി എൽ പി എസ് കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം