ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തെക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണ് ഇത്. ഈ പരിസ്ഥിതി മനുഷ്യനും ജന്തു ലോകവും സസ്യ ജാലകങ്ങളും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനിൽപിന് ദോഷകരമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യ നിലനിൽപ് തന്നെ അപകടത്തിലാക്കുകയും ചെയ്യും

പരിസ്ഥിതിയുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവന്റെ നിലനിൽപിന് വായുപോലെ തന്നെ ആവശ്യമാണ് ജലവും, പക്ഷേ ഇപ്പോൾ നാം മാലിന്യവും, ചപ്പുചവറും വലിച്ചെറിയുന്നത് നദികളിലും പുഴകളിലുമാണ്. പ്രകൃതിയെ നിലനിർത്തുന്നതിൽ വനങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്.ആദിമ മനുഷ്യൻ കാടുമായി ബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ആത്മീയമായ ഒരു ബന്ധം കാടുമായി നമുക്കുണ്ട്. നമ്മുടെ കാവുകളും ആരാധനാലയങ്ങളും വനങ്ങളുനായി ബന്ധപ്പെട്ടു കിടക്കുന്നു.

ജനങ്ങൾ വർധിച്ചപ്പോൾ കാടുവെട്ടിത്തെളിച്ച് നാടാക്കികൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. വന്യജീവികളുടെ വംശനാശത്തിനും അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും വനനശീകരണം കാരണമായി. വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും, കാർഷികവിളകൾക്കും നാശം വിതക്കുകയാണ്. ഇത് രാജ്യത്തിന്റെ പുരോഗതിയെത്തന്നെ പ്രതികൂലമായി ബാധിക്കും.

അതിനാൽ നമുക്കോരോരുത്തർക്കും പ്രതിജ്ഞയെടുക്കാം. പരിസ്ഥിതി നമ്മുടെ പോറ്റമ്മയാണ്, അമ്മയെ ഒരിക്കലും നശിപ്പിക്കില്ല.

ഏയ്ബൽ
4 B ജി എൽ പി എസ് കുറ്റിച്ചിറ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം