സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെൻമേനി പഞ്ചായത്തിലെ രണ്ടാം വാർഡിൽ കുന്താണി എന്ന സ്തലത്താണ് കുന്താണി ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.പ്രീ പ്രൈമറി അടക്കം ഈ വിദ്യാലയത്തിൽ 106വിദ്യാർഥികളും 6അധ്യാപകരും ഒരു പാർട്ട് ടൈം സ്വീപ്പറും ഒരു ആയയും ഉണ്ട്.വിദ്യാർഥികളിൽ 40% പട്ടിക ജാതി പട്ടികവർഗത്തിൽ പെട്ടവരാണ്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ,ഡയറ്റ്,എസ്.എസ്.എ എന്നിവയുടെ പൂർണ്ണ സഹകരണം ലഭിക്കുന്നുണ്ട്.പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമാണിത്.

വിദ്യാലയങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന കുന്താണി പ്രദേശത്ത് മറ്റത്തിൽ ജോൺ എന്നയാളുടെ സ്ഥലത്ത് ഒരു ഷേഡ്ഡിൽ അഞ്ചാറ് കുട്ടികളുമായി കുുടിപ്പള്ളിക്കൂടം തുടങ്ങി.പി.ആർ .കൃഷ്ണനായിരുന്നു അധ്യാപകൻ.പിന്നീട് കുടുതൽ കുട്ടികളെത്തിയപ്പോൾ സോളമൻ മാസ്റ്റർ പ്രതിഫലം പറ്റാതെ തേനുങ്കൽ കുഞ്ഞ് എന്നയാളുടെ വാടക കെട്ടിടത്തിൽ അധ്യാപനം തുടർന്നു.1950ൽ ഈ കുടിപ്പള്ളിക്കുടത്തിന് ഗവഃഅംഗീകാരം ലഭിച്ചു.അംഗികാരം ലഭിച്ചതിനു ശേഷമുള്ള ആദ്യ പ്രധാന അധ്യാപകൻ സോളമൻ മാസ്റ്ററും ആദ്യ വിദ്യാർഥി മറ്റത്തിൽ ജോർജും ആയിരുന്നു.കുന്താണിയിൽ ഗവഃ അനുവദിച്ച 1.5ഏക്കർ സ്ഥലത്ത് 1962ൽ പുതിയ കെട്ടിടം നിർമ്മിക്കുകയും കുന്താണി ഗവഃഎൽ.പി.സ്കുൾ പ്രവർത്തനം ഇവിടേക്ക് മാറ്റുകയും ചെയ്തു.