ജി എൽ പി എസ് കരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ.എൽ.പി.സ്കൂൾ കാഞ്ഞൂർമ്മOo സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.കരൂർ കാഞ്ഞൂർ മഠം ദേവീക്ഷേത്രത്തിന് വടക്കുവശത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്കൂളിലെ ലഭ്യമായ രേഖകൾ പ്രകാരം 1905-ലാണ് ഇത് സ്ഥാപിതമായത്. എന്നാൽ അതിനും മുൻപേ സ്കൂൾ തുടങ്ങിയിട്ടുണ്ടെന്നാണ് പൂർവ്വസൂരികളുടെ ഭാഷ്യം

കാഞ്ഞൂർ മഠം ദേവീക്ഷേത്രത്തിന് സമീപം ആദ്യകാലത്ത് നായർ സമുദായത്തിലെ പ്രമാണിമാർ കൂടി ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്.അന്ന് ഇന്ന് കാണുന്നത് പോലെ റോഡൊന്നുമില്ലായിരുന്നു. ക്ഷേത്രത്തിൻ്റെയും സ്കൂളിൻ്റെയും മധ്യേ വേലിയോ മതിലോ ഒന്നുമില്ലായിരുന്നു. ഒരൊറ്റ വലിയ പറമ്പിലായിരുന്നു ക്ഷേത്രവും സ്കൂളും. ദിവാൻ ഭരണകാലത്ത് അദ്ദേഹം ഇവിടുത്തെ അധ്യാപകർക്ക് ശമ്പളം കൊടുത്തതായി പറഞ്ഞറിവുണ്ട്.തുടർന്ന് ഇവിടുത്തെ നായർ സമുദായം കരൂർ നായർ സൊസൈറ്റി (കെ.എൻ.എസ്.) എന്ന പേരിൽ രജിസ്റ്റർ ചെയ്ത്, ഈ സ്കൂൾ സർക്കാരിന് പാട്ടത്തിന് നൽകിയതായും അറിയാൻ കഴിയുന്നു.സ്കൂൾ നിർമ്മാണത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചിരുന്നത് പറയാട്ടു ഗോപാലപിള്ള, കാരയിൽ ശിവരാമ പിള്ള, തത്തമത്തു നാണു പിള്ള, ആമ യിടയിലുള്ള പങ്കി അമ്മ, പനയ്ക്കൽ മാധവൻപിള്ള എന്നിവരായിരുന്നു. കൊട്ടാരമഠത്തിൽ കുളത്തു അയ്യർ, അനന്തയമ്മ, ഗൗരിക്കുട്ടി അമ്മ, അമ്മിണിയമ്മ, വാസുദേവൻ പിള്ള, പത്മാവതിയമ്മ തുടങ്ങിയവരായിരുന്നു ആദ്യ കാല അധ്യാപകർ

ഈ സ്കൂൾ സ്ഥാപിക്കുന്നതിനു മുൻപ് ഇവിടുത്തുകാർ ആശ്രയിച്ചിരുന്നത് കാക്കാഴം ഹൈസ്ക്കൂൾ ആയിരുന്നു. കൃത്യമായ നടവഴികൾ ഇല്ലാത്തതും ദൂരക്കൂടുതലും ആവശ്യക്കാരുടെ വർദ്ധനയും, തൊട്ടടുത്ത് ഒരു സ്ക്കൂൾ എന്ന ആശയത്തിലേക്ക് നയിച്ചു.അങ്ങനെയാണ് ആദ്യം ഓലഷെഡ്ഡിൽ ഈ സ്ക്കൂൾ പിറന്നത്.

963-ൽ ഓലഷെഡ്ഡ് പുതുക്കി പണിത് പുതിയ സ്കൂൾ പണിതു. അതിനായി കുറേക്കാലം അടുത്തുള്ള ചീനത്താപറമ്പ് എന്ന സ്ഥലത്തേക്ക് താൽക്കാലിക ഷെഡ്ഡ് കെട്ടി സ്കൂളിൻ്റെ പ്രവർത്തനം അങ്ങോട്ട് മാറ്റി. തുടർന്ന് പുതിയ ബിൽഡിങ്ങ് കെട്ടിയതിനു ശേഷം പ്രവർത്തനം തുടർന്നു.അക്കാലത്ത് ശ്രീ.വാസുദേവൻ പിള്ള സാർ ആയിരുന്നു ഹെഡ്മാസ്റ്റർ.അങ്ങനെ ഏകദേശം 117 വർഷം പിന്നിട്ട വിദ്യാലയ മുത്തശ്ശിയാണ് ഗവ.എൽ.പി.എസ്.കരൂർ

ഈ സ്കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളാണ് കൊട്ടാരമOത്തിൽ മഹാദേവ അയ്യർ [I. F. S.], കണ്ണമ്മശ്ശേരി കൃഷ്ണപിള്ള, കുന്നക്കാട്ടു ഭക്തവത്സലൻ നായർ ,പുളിവേലി തങ്കമണി, പുളിക്കൽ R L ക്യാപ്റ്റൻ R മുരളീധരൻ നായർ, മാളിക മഠത്തിലെ കൃഷ്ണമൂർത്തി ,വിശ്വനാഥ അയ്യർ, L R ഉദയവർമ്മ ,ശാരദാമണി തങ്കച്ചി [AIR ] തുടങ്ങിയ പ്രശസ്തർ.

{{Infobox School‌

{{I {{#multimaps:9.377253 ,76.357784|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കരൂർ/ചരിത്രം&oldid=1211392" എന്ന താളിൽനിന്ന് ശേഖരിച്ചത്