ജി എൽ പി എസ് എരമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു ബാലുശ്ശേരി പഞ്ചായത്തിലെ പറമ്പിൻ മുകൾ, കാറലാപൊയിൽ, അയോത്ത് കുനി, പുളിക്കൂൽപാറ, കാരാട്ടുപാറ, കണ്ണങ്കോട്, കൊളത്തൂർ നോർത്ത്, മൊടക്കല്ലൂർ, കൂനൻചേരി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുക