അ- അകലം പാലിക്കണം
ആ- ആൾക്കൂട്ടം ഒഴിവാക്കണം
ഇ- ഇടക്കിടെ കൈ സോപ്പിട്ട് കഴുകണം
ഈ-ഈശ്വരതുല്ല്യർ ആരോഗ്യപ്രവർത്തകർ
ഉ- ഉപയോഗിക്കാം മുഖാവരണം
ഊ- ഊഷ്‍മളമാക്കാം ബന്ധങ്ങൾ
ഋ- ഋഷിവര്യരെ പോലെ ധ്യാനം ചെയ്യാം
എ- എപ്പോഴുംശുചിത്വം പാലിക്കാം
ഏ- ഏർപ്പെടാം കാർഷികവേലകളിൽ
ഐ-ഐക്യത്തോടെ നിയമം പാലിക്കാം
ഒ- ഒഴിവാക്കാം യാത്രകൾ
ഓ- ഓടിച്ചുവിടാം കൊറോണയെ
ഔ- ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം
അം- അംഗബലം കുറയാതെ നാടിനെ കാത്തിടാം