ജി എൽ പി എസ് എടയൂർകുന്ന്/അക്ഷരവൃക്ഷം/ പരിസ്ഥിതി
കൊറോണ മാറ്റിയ പരിസ്ഥിതി
ഒരു ദിവസം മൃഗങ്ങൾ എല്ലാവരും കാട്ടിൽ ഒത്തുകൂടി. 'എന്തൊരു നിശബ്ദതയാണ് കാട്ടിൽ' ജിത്തു കടുവ സിംഹരാജാവിനോട് പറഞ്ഞു.'ഉം ' രാജാവ് മൂളി. "രാജാവേ , ഇതെന്താ മനുഷ്യരൊന്നുംപുറത്തിറങ്ങാത്തത് ". കുട്ടിക്കുരങ്ങൻ രാജാവിനോട് ചോദിച്ചു. "അവിടെ ഇപ്പോൾ 'കൊറോണ ' എന്ന ഒരു വൈറസ് ബാധ പടർന്നു കൊണ്ടിരിക്കുകയാണ് . അതുകൊണ്ടാണ് മനുഷ്യരാരും പുറത്തിറങ്ങാത്തത് ". ഇതുകേട്ടപ്പോൾ കുട്ടിയാനയ്ക്ക് ഒരു സംശയം. "ഈ വൈറസ് മൃഗങ്ങളെയും ബാധിക്കുമോ? " രാജാവ് പറഞ്ഞു. "ഉം ബാധിക്കും". "എന്നാൽ നമുക്ക് ഇനി കാടിന്റെ ഉള്ളിലേക്ക് പോകാം അവിടെ വണ്ടികളൊന്നും വരില്ല മനുഷ്യരുടെ ശല്യവും കുറവായിരിക്കും”.മന്ത്രിക്കുറുക്കൻ എല്ലാവരോടുമായി പറഞ്ഞു. "ഈ മനുഷ്യർ എന്നും ഇങ്ങനെ ആയിരുന്നെങ്കിൽ" യോഗാവസാനം എല്ലാവരും ഇങ്ങനെ പ്രാർത്ഥിച്ചു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ