ജി എൽ പി എസ് അമ്പലവയൽ/അക്ഷരവൃക്ഷം/കൊറോണ കഥ:
കൊറോണ കഥ:
മനു: പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. സമയം ഏറെ വൈകി. ഇന്ന് എന്താണാവോ അമ്മ വിളിക്കാത്തത്. വിളിച്ചിട്ടും ഉണരാത്തതിന്റെ വാശിയാലാണോ? എന്തായാലും പേസ്ററ് എടുത്ത് പല്ല് തേച്ചു. അമ്മയുടെ ശബ്ദമൊന്നും കേൾക്കാനില്ല. അവൻ അടുക്കളയിലേക്ക് ചെന്നു. അ മ്മ എണീറ്റില്ലെ? ഇനി വല്ല അസുഖവുമാണോ? അവൻ വാതിൽ തുറന്ന് അമ്മയുടെ അടുത്ത് എത്തി. പതുക്കെ അമ്മയുടെ കവിളിൽ തലോടി. പനിയൊന്നും ഇല്ല. പിന്നെ എന്താണ് എണീക്കാത്തത്. അവൻ അമ്മയെ കുലുക്കി ഉണർത്തി. ഇന്ന് എനിക്ക് സ്ക്കൂൾ ബസ്സ് കിട്ടില്ല. വൈകി ചെന്നാൽ ടീച്ചർ വഴക്ക് പറയും ' അവൻ പേടിയോടെ അമ്മയോട് പറഞ്ഞു. അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു. അതിനി ഇന്നു മുതൽ സ്ക്കൂൾ ഇല്ല. എല്ലാം അടച്ചു. അതിന് പരീക്ഷ പോലും കഴിഞ്ഞിട്ടില്ല . അമ്മ എന്നെ പറ്റിക്കുകയാണോ? മനു ചോദിച്ചു ?അല്ല മനു. നമ്മുടെ സംസ്ഥാനത്തെല്ലാം കൊറോണ വന്നതുമൂലം എല്ലാത്തിനും ലോക്ക്ഡൗൺ പ്രഖ്യപിച്ചിരിക്കുകയാണ്. എന്താണ് അമ്മേ ഈ കൊറോണ ? അവൻ അമ്മയോട് ചോദിച്ചു. കോവിഡ്- 19 എന്ന ഒരു തരം വൈറസാണ് കൊറോണ എന്ന അസുഖം പരത്തുന്നത്. അത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് മാത്രമേ പകരുകയുള്ളൂ. ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ പനി, ചുമ, തൊണ്ടവേദന, ജലദോഷം, ശ്വാസം മുട്ടൽ എന്നിവയാണ്. ഈ അസുഖം വരാതിരിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്. മനു വീണ്ടും ചോദിച്ചു. നമ്മൾ ഇടയ്ക്ക് ഇടയ്ക്ക് സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് കൈ കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ച് വായും മുക്കും അടച്ച് പിടിക്കണം. കണ്ണ്, മുക്ക്, വായ എന്നിവ കൈ ഉപയോഗിച്ച് ഇടയ്ക്ക് തൊടരുത്. പുറത്തോട്ട് പോകുമ്പോൾ നമ്മൾ മാസ്ക്ക് ഉപയോഗിക്കണം. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. എന്നീ കാര്യങ്ങൾ ചെയ്താൽ കൊറോണ പകരാതെ തടയാൻ കഴിയും. മനുവിന് ആകെ വിഷമമായി അവൻ കൊറോണയെ ശപിച്ചു. വിഷുവിന് അച്ഛൻ വരും . അച്ഛൻ വന്നാൽ ടൂർ പോകേണ്ട സ്ഥലങ്ങൾ , കൊണ്ടു വരുന്ന സാധനങ്ങൾ ഇതെല്ലാം സ്വപ്നം കണ്ട് നാളുകൾ എണ്ണി കഴിഞ്ഞ് അവന്റെ കുഞ്ഞു മനസ്സ് വിങ്ങി. അവന് സങ്കടം മൂലം കണ്ണുകൾ നിറഞ്ഞു. അവനെ ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞു നമ്മുടെ ലോകത്ത് എത്ര പേരാണ് അസുഖമൂലം മരണപ്പെട്ടത്. എത്ര പേർക്കാണ് ആരും ഇല്ലാത്തത്. എത്ര പേരാണ് പണിക്ക് പോകാതെ പട്ടിണി കിടക്കുന്നത്. നമ്മുക്ക് ദൈവം അത്ര വലിയ ദുരിതം തന്നില്ലല്ലോ. അച്ഛൻ സുഖാമായിരിക്കുന്നുണ്ട്. ഈ അസുഖത്തിന് ഒരു നിയന്ത്രണം വന്നാൽ അച്ഛൻ വരും . അമ്മ അവനെസമാധാനിപ്പിച്ചു. അപ്പേഴാണ് തന്റെ കൂട്ടുക്കാരനെ ഓർത്തത്. അച്ഛൻ വന്നാൽ മിഠായിയും പേനയും എല്ലാം അവന് കൊടുക്കാമെന്ന് വിചാരിച്ചതാണ്. എല്ലാ മോഹവും കൊറോണ നശിപ്പിച്ചു. അപ്പോഴാണ് രാമു പറഞ്ഞ കാര്യം അവൻ ഓർത്തത്. അവന് അമ്മ മാത്രമാണ്ഉള്ളത്. അമ്മ പണിക്ക് പോയില്ലെങ്കിൽ അവനും ചേച്ചിയും മുത്തശ്ശിയും പട്ടിണി ആകും. ഇപ്പോൾ അവൻ എന്താണ് ചെയ്യ്ന്നുണ്ടാക. അവൻ മടിച്ച് അമ്മയോട് പറഞ്ഞു. രാമുവിനെ ഒന്ന് വിളിക്കാൻ. അമ്മ ഫോൺ എടുത്ത് രാമുവിന്റെ വീട്ടിലേക്ക് വിളിച്ചു. അവൻ കരഞ്ഞുകൊണ്ട് വിട്ടിലേ വിശേഷങ്ങൾ പറഞ്ഞു. മനുവിന് സങ്കടം വന്നു. അവൻ റൂമിൽ പോയി ഒരു കറുത്ത പെട്ടി കൊണ്ട് വന്നു. പലപ്പോഴായി അമ്മ തന്ന ചില്ലറ ഈ പെട്ടിയിൽ ഇട്ട് വെയ്ക്കാറുണ്ട്. വിഷുവിന് പടക്കം വാങ്ങാൻ കരുതി വെച്ചിരുന്നതാണ് പൈസ, മനു അതിന്റെ മൂടി തുറന്നു . അവന് സന്തോഷം തോന്നി . പെട്ടി നിറയെ ചില്ലറ തന്റെ സമ്പാദ്യം ഈ പൈസ രാമുവിന് കൊടുക്കണം. അവൻ മടിച്ച് മടിച്ച് അമ്മയോട് കാര്യം പറഞ്ഞു. അമ്മ അവനെ കെട്ടിപ്പിച്ച് നെറുകയിൽ ഒരുമ്മ കൊടുത്തു. സമ്പന്നതയുടെ നടുവിൽ വളർന്ന അവന്റെ ഉള്ളിലും കരുണയുടെ വെളിച്ചം നിറഞ്ഞ് നിൽക്കുന്നതോർത്ത് ആ അമ്മ സന്തോഷംകൊണ്ട് കോരിത്തരിച്ചു പോയി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ