ജി എൽ പി എസ്സ് ചെമ്പ്ര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1954- ലിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. താമരശ്ശേരി പഞ്ചായത്തിൽ പത്താം വാർഡിൽ കോഴിക്കോട് വയനാട് റോഡിൽ 28/5 കെ.എം - ൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടു നീങ്ങി മലഞ്ചെരിവുകളുടെയുo നെൽ പാടങ്ങളുടെയും ഓരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

     മാടത്തിൽ കോരോട്ടി എന്ന വരുടെ മക്കളായ കരുണാകരൻ, വേലായുധൻ ,ഉണ്ണി മാസ്റ്റർ എന്നിവരുടെ ശ്രമഫലമായി 1934ൽ ഒരെഴുത്തു പള്ളിക്കൂടം ഇവിടെ പ്രവർത്തിച്ചിരുന്നു. സർക്കാർ അംഗീകാരം കിട്ടാത്തതി നാൽ ശമ്പളമില്ലാതെയായിരുന്നു അധ്യാപകർ ജോലി ചെയതത് .1940 കാലത്ത് ഇതിന്റെ പ്രവർത്തനം നിലച്ചു.1954ൽ വട്ടക്കുണ്ടുങ്ങൽ കുഞ്ഞമ്മതാജിയുടെ ശ്രമഫലമായി വീണ്ടും ഇനസ്കൂൾ പുന:സ്ഥാപിച്ചു.1954ൽ മലബാർ ഡിസ്ട്രിക് ബോഡ്  സ്കൂളിന് അംഗീകാരം നൽകി. ശ്രീമാൻ നിലാണ്ടൻ നമ്പീശൻ ആയിരുന്നു  പ്രഥമ ഹെഡ്മാസ്റ്റർ .