ജി എൽ പി എസ്സ് കോരങ്ങാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി. എൽ. പി.എസ് കോരങ്ങാട്

       മലയോര മേഖലയായ കോരങ്ങാടിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ പിഞ്ചു കുട്ടികൾ കിലോമീറ്ററുകളോളം സഞ്ചരിച്ചായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നടത്തിയിരുന്നത്. കുട്ടികളുടെ യാത്രാദുരിതം കണക്കിലെടുത്ത്  നാട്ടിലെ പൗര പ്രമാണിയായ ശ്രീ പി.ടി അബൂബക്കർ ഹാജിയുടെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരിശ്രമത്തിന്റെ ഫലമായി 1981 ലാണ് വിദ്യാലയം ആരംഭിച്ചത് 38 കുട്ടികളുമായി തുടങ്ങിയ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽസലാം മാസ്റ്റർ  ആയിരുന്നു.

   വിശാലമായ ഒന്നര ഏക്കർ സ്ഥലത്ത്  ഓല ഷെഡ്ഡിൽ തുടങ്ങിയ വിദ്യാലയത്തിന് 1983ലാണ് കെട്ടിടം അനുവദിച്ചുകിട്ടിയത്. 8 ഡിവിഷനുകളിലായി നാനൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുവരവോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയും 4 ഡിവിഷനുകളായി ചുരുങ്ങുകയും ചെയ്തു. ഈ അവസരത്തിൽ സ്കൂൾ സംരക്ഷണസമിതി ചേരുകയും പി.ടി.എയുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറി തുടങ്ങുവാൻ തീരുമാനിച്ചതിനെ തുടർന്ന് 2010ൽ 3 ജീവനക്കാരെ നിയോഗിച്ചുകൊണ്ട് പ്രീ പ്രൈമറി തുടങ്ങി. പിന്നീടുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുതുടങ്ങി.

        1981-82 കാലഘട്ടത്തിൽ കോരങ്ങാട് പ്രദേശത്തെ പൗര പ്രമാണിയായ പി.ടി അബൂബക്കർ ഹാജിയുടെ നേതൃത്വത്തിൽ ഗോപി നായർ, കുട്ടി കൃഷ്ണൻ നായർ, ഇമ്പിച്ചിക്കോയ തുടങ്ങിയവർ ഒരു  സമിതിക്ക്  രൂപംനൽകി.

       B6/25493/810/25881DDE കോഴിക്കോട് ഉത്തരവുപ്രകാരം സ്കൂൾ അനുവദിച്ചു കിട്ടിയത് അനുസരിച്ച് പി. ടി അബ്ദുൽ സലാം മാസ്റ്റർ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററായും എ. കെ അബൂബക്കർ മാസ്റ്റർ പി ഡി ടീച്ചർ ആയും ഒന്നാം ക്ലാസ് 73 കുട്ടികളെക്കൊണ്ട് 2 ഡിവിഷൻ ആയി മദ്രസ കെട്ടിടത്തിൽ ആരംഭിച്ചു.

         പി.ടി  ഹുസൈൻ പിടിഎ പ്രസിഡണ്ട് ആയ കാലത്ത് താമരശ്ശേരി ഗവൺമെന്റ് ഹൈസ്കൂളിന്റെ പത്തേക്കർ സ്ഥലത്തുനിന്ന് 1 ഏക്കർ വിട്ടുകിട്ടാൻ വേണ്ടി ശ്രമിച്ചതിന്റെ ഫലമായി GO(RC)NO.2192/83GEdn+14783DDE കോഴിക്കോട് ഉത്തരവുപ്രകാരം സ്ഥലം അനുവദിച്ചു കിട്ടുകയും ചെയ്തു.

       നിലവിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ ത്തിന്റെ ഭാഗമായി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തുകയും ആധുനിക സൗകര്യങ്ങളോടുകൂടിയ ഭൗതിക സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

       8 ഡിവിഷനുകൾ ഇപ്പോൾ നിലവിലുണ്ട്. 95 പ്രീ -പ്രൈമറി വിദ്യാർത്ഥികളും 240 പ്രൈമറി വിദ്യാർത്ഥികളും( ആൺകുട്ടികൾ 120, പെൺകുട്ടികൾ 120) ഉൾപ്പെടെ ആകെ 335 പേർ സ്കൂളിൽ പഠിക്കുന്നുണ്ട്.

          177 വിദ്യാർത്ഥികൾ അറബിക് ഭാഷ പഠിക്കുന്നുണ്ട്. വിവിധതരം ക്ലബ്ബുകൾ കാര്യക്ഷമമായി സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.പ്രീ പ്രൈമറി ക്ലാസ്സുകൾക്ക് പുതിയ ഫണ്ട് ഉപയോഗിച്ചു കളി ഉപകരണങ്ങൾ  വാങ്ങി