ജി എൽ പി എസ്‌ പാനൂർക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(ജി എൽ എസ് പി പാനൂർക്കര/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാനൂർ  എന്ന തീരദേശ  ഗ്രാമത്തിന്റെ തിലകകുറിയായി നിൽക്കുന്ന വിദ്യാലയം ആണ് ഗവ  യൂ പി എസ്‌ പാനൂർക്കര. അറിവിന്റെ വാതായനങ്ങൾ തുറന്ന് അനേകം  പേരെ  വെളിച്ചത്തിലേക്കു കൈ  പിടിച്ചുയർത്തിയ വിദ്യാലയം  ആണ്  നമ്മുടെ സ്കൂൾ. സമൂഹത്തിന്റെ നാനാ തുറയിലേക്കും  കഴിവുള്ളവരെ സംഭാവന  ചെയ്ത  സ്കൂൾ ആണ്.ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. സ്കൂളിന്റെ ചരിത്രം 50വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2021 22അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ആറാം ക്ലാസ് വരെ കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്ന‍ു.സ്വാതന്ത്ര്യത്തിന്  ശേഷം പാനൂർ വരവുകാട്  പള്ളിപരിസരത്ത്  മാവിന്റെ ചുവട്ടിൽ മുട്ടുങ്ങചിറയിൽ  വീട്ടിൽ താമസക്കാരനായിരുന്ന, സാമൂഹ്യ പ്രവത്തകൻ  കുടിയായ ഒ വേലായുധൻ എന്ന ഒ സാറിന്റെ നേതൃത്വത്തിൽ തുടങ്ങിയ വിദ്യാലയമാണ്‌ ഇന്നത്തെ ഗവ  യൂ പി എസ്‌ പാനൂർക്കര.  വീട് വീടാന്തരം  കേറിയിറങ്ങി വളരെ കഷ്ടപ്പെട്ടു കുട്ടികളെ കൂട്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത്.ഇതിനു  മുൻപ് ശ്രീമൂലം  തിരുന്നാൾ രാമവർമ്മ  സ്മാരക  മുഹമ്മദിയ  സ്കൂൾ എന്ന വിദ്യാലയം നിലനിന്നിരുന്നതായി  പറയപ്പെടുന്നു പിന്നീട്     കേരളപ്പിറവിക്കു മുമ്പ് പാണ്ടവത്ത്  ശങ്കരപിള്ളയുടെ നേത്രത്വത്തിൽ  ഒരു പ്രതിനിധി സംഘം  തിരുവനന്തപുരത്ത് വിദ്യാഭ്യാസ  ഡയറക്ടറെ കണ്ടു അനുവദിപ്പിച്ചതാണ്   ഗവ  എൽ പി എസ്‌ എന്ന വിദ്യാലയം.  പാനൂർ പള്ളി വക  സ്ഥലത്താണ്  ഇത്  തുടങ്ങിയത്. ഒ സാറിനോടൊപ്പം തെക്കേത്തറ ഇബ്രാഹിംകുട്ടി സാറും അധ്യാപകൻ ആയി വരികയും  ഒന്ന് മുതൽ  അഞ്ച് വരെ  ക്ലാസ്സ്‌ ഉണ്ടാകുകയും ചെയ്തു. പിന്നീട്  നാലാം തരം  വരെ  ആകുകയും ദീർഘകാലം  എൽ പി സ്കൂൾ മാത്രമായി  പ്രവർത്തിക്കുകയും  ചെയ്തു.2015 ൽ      എ  ഷാജഹാൻ എന്ന SMC ചെയർമാന്റെയും,അന്നത്തെ പ്രധാന അധ്യാപകൻ ആയിരുന്ന ശ്രീ അബ്ദുൾ ഖാദർ കുഞ്ഞിന്റെയും ,സ്കൂളിന്റെ അഭ്യൂദയകാംഷികളുടെയും, ബഹുമാനപ്പെട്ട ജനപ്രതിനിധികളുടെയും, മന്ത്രിമാരുടെയും, സ്കൂൾ അധ്യാപകരുടെയും , ഉദ്യോഗസ്ഥരുടെയും ശ്രമഫലമായി   യൂ പി സ്കൂൾ ആയി ഉയർത്തുകയും  ചെയ്തു. നിലവിൽ വളരെ മികച്ച നിലയിൽ  പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന വിദ്യാലയം ആണ് ഗവ  യൂ പി എസ്‌  പാനൂർക്കര  എന്ന ഈ പൊതു വിദ്യാലയം..