ജി എച് എസ് എരുമപ്പെട്ടി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

രൂപീകരണം

2018-19 അധ്യയന വർ‍ഷത്തെ സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂലൈ 4 ബുധനാഴ്ച കവിയും ഗാനരചയിതാവും നാടൻപാട്ട് കലാകാരനുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവ്വഹിച്ചു. പി ടി എ പ്രസിന്റ് ബാബു ജോർജ്ജ്, എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ, പ്രിൻസിപ്പ‌ൽ പൊന്നമ്മ ടീച്ചർ, പ്രധാനാധ്യാപിക പ്രേംസി ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വിദ്യാരംഗം ക്ലബ്ബ് ലീഡർ ശ്രീലക്ഷ്മി കവിത അവതരിപ്പിച്ചു. വിവിധ പരിപാടികളും നടന്നു.

ശില്പശാല

ആഗസ്റ്റ് 4 ശനിയാഴ്ച കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹൈസ്ക്കൂളിൽ വെച്ച് നടന്ന കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനത്തിലും ഏകദിനശില്പശാലയിലും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

ഓ​ണാഘോഷം

ആഗസ്റ്റ് 14 ചൊവ്വാഴ്ച വിദ്യാരംഗം - മലയാളം ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ഹൈസ്കുൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി.

ചിത്രരചന