സ്റ്റുഡന്റ് പോലീസ് കേഡറ്റ്

 

തൃശ്ശൂർ ജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്നതും പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലർത്തുന്നതുമായ എരുമപ്പെട്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എസ് പി സി കേഡറ്റു പദ്ധതി 2012 വർഷമാണ് ആരംഭിച്ചത്. 2012 ജൂലൈ 27 ന് തൃശ്ശൂർ ജില്ല പഞ്ചായത്തംഗം ശ്രീ. പി എസ് മോഹൻ ദാസ് അവർകളാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീമാൻ യാവൂട്ടി ചിറമനേങ്ങാട് ആയിരുന്നു അന്നത്തെ പി . റ്റി . എ പ്രസിഡന്റ്. ആരംഭകാലതത് എസ് പി സി യുടെ പ്രവർത്തന ഫണ്ട് ശേഖരണത്തിലും ക്യാമ്പിന്റെ നടത്തിപ്പും പി ടി എ യുടെ നേതൃത്വത്തിലായിരുന്നു.

 

വിദ്യാർത്ഥികളിൽ പൗരബോധം, നിയമങ്ങൾ സ്വമേധയ അനുസരിക്കാനുള്ള മനസ്സ്, റോഡ് സുരക്ഷ പങ്കാളിത്തം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തുന്ന പ്രസ്തുത പദ്ധതി ഏറ്റവും നല്ല രീതീയിൽ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻഉദ്യോഗസ്ഥർ, പരേഡ് പരിശീലനം നൽകുന്നു. സ്കൂളിലെ അധ്യാപകരായ സുനിൽകുുമാർ എൻ പി, സിൽവി സി ജി എന്നിവരാണ് എസ് പി സി യുടെ ചുമതല ഇപ്പോൾ വഹിക്കുന്നത്. ഈ വർഷത്തെ എസ് പി സി ദിനാഘോഷം സമുചിതമായി നടന്നു.

 

എൻ സി സി

എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ സി സി യുടെ Tp No.2/170 ന്റെ പ്രവർത്തനങ്ങൾ 09/08/1990 ൽ ആരംഭിച്ചു. 23 Kerala Bn NCC Thrissur ന്റെ കീഴിലാണ് ഈ ട്രൂപ്പ്. കുട്ടികളിൽ ഐക്യവും അച്ചടക്കവും വളർത്തി ദേശീയബോധമുള്ളവരാക്കാനും സേവനസന്നദ്ധരായ തലമുറയായി വാർത്തെടുക്കാനും വേണ്ടി ചിട്ടയായ പഠന - പരിശീലന പദ്ധതികളുള്ള എൻ സി സി യുടെ ഒരു സബ് യു​ണിറ്റ് എരുമപ്പെട്ടി ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിക്കുന്നതിനു വേണ്ടി നിരന്തരം പ്രയത്നിച്ച ഇവിടുത്തെ അധ്യപക - രക്ഷാകർത്തൃസമിതിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ എം കെ വേലായുധൻ മാസ്റ്ററിടെയും ഈ ട്രൂപ്പിലെ പ്രഥമ അസോസിയേറ്റ് ​എൻ സി സി ഓഫീസറായിരുന്ന് ദീർഘകാലം സേവനം അനുഷ്ഠിച്ച first officer നാരായണൻ നായരുടെയും ചിരകാല സ്വപ്നമാണ് 1990-91 അധ്യയനവർഷത്തിൽ സഫലമായത്. തുടക്കത്തിൽ 50 കുട്ടികളെയാണ് ജൂനിയർ ഡിവിഷൻ ൽ ​എൻറോൾ ചെയ്തത്. പിന്നീട് അത് 25 ആൺകുട്ടികളും (JD) 25 പെൺകുട്ടികളും (JW) എന്ന നിലയിൽ മാറി. ആരംഭകാലത്ത് ഓപ്പൺയൂണിറ്റായി സീനിയർ ആൺകുട്ടികളുടെ 2 ബാച്ചുകളും എൻറോൾ ചെയ്തിരുന്നു. SD ഓപ്പൺ യൂണിറ്റ് പിന്നീട് ബറ്റാലിയൻ തന്നെ നിർത്തൽ ചെയ്തു. ഇപ്പോൾ ജുനിയർ വിഭാഗത്തിൽ 50ആൺകുട്ടികളും (JD) 50പെൺകുട്ടികളും(JW)ഉൾപ്പെടെ അംഗീകൃത കാഡറ്റുകളുടെ എണ്ണം 100 ആണ്. First Officer ടി ആർ നാരായണൻ നായർ Head Master Promotion നേടി സ്ഥലം മാറിപ്പോയതിനെ തുടർന്ന് ആദ്യം ദിനേശ് പി യും തുടർന്ന് സി ജി സിൽവിയും കെയർ ടേക്കർമാരായി. എൻ സി സി പഠന പരീശീലന പദ്ധതിയുടെ ഭാഗമായി തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒരാഴ്ചയിൽ 6 പിരീഡ് പരേഡ് നടന്നു വരുന്നു. ബറ്റാലിയനിൽ നിന്നുള്ള പെർമനന്റ് ഇൻസ്ട്രക്ഷണൽ സ്റ്റാഫിന്റെ സേവനം പരേഡുകളിൽ ലഭിക്കുന്നുണ്ട്. ATC കൾക്കു പുറമെ NIC, RCTC തുടങ്ങിയ ക്യാമ്പുകളിൽ പങ്കെടുക്കാൻ കാഡറ്റുകൾക്ക് അവസരം ലഭിച്ചു വരുന്നു. 2 വർഷത്തെ പരീശീലനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് 'A' സർട്ടിഫിക്കറ്റ് നേടാനും സാധിക്കുന്നു. അതിനു പുറമെ എസ് എസ് എൽ സി പരീക്ഷയിൽ 10% വരെ ഗ്രേസ് മാർക്കിനും ഹയർസെക്കണ്ടറി പ്രവേശനത്തിന് പ്രത്യേക വെയ്റ്റേജിനും കാഡറ്റുകൾ അർഹരാകുന്നുണ്ട്. 2010 ഡിസംബർ 1 മുതൽ അസോസിയേറ്റ് എൻ സി സി ഓഫീസറായി പ്രവർത്തിക്കുന്നത് S/O ടി എം കമറുദ്ദീൻ ആണ്.

 

യു പി മലയാളം- ക്ലബ്ബ്- പ്രവർത്തനങ്ങൾ

യു പി വിദ്യാർത്ഥികൾക്കായി മലയാള വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായന ക്ലബ്ബ് രൂപീകരിച്ചു. എരുമപ്പെട്ടി വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന ക്വിസിൽ മാളവിക ഒന്നാാം സ്ഥാനവും ഗായത്രി, അപർണ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ ദിന പതിപ്പും ബഷീർ കൃതി പരിചയവും നടത്തി. വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരിയിൽ മഹത് പ്രപഞ്ച് ഒന്നാം സ്ഥാനവും വൈഷ്ണവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹെലൻ കെല്‌ലർ ദിനാഘോഷം

ഹെലൻ കെല്‌ലർ ദിനം സമുചിതമായി ആഘോഷിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കുുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഹെലൻ കെല്ലറുടെ ജീവിതം - ടെലിഫിലീം പ്രദർശിപ്പിച്ചു.

ഹലോ ഇംഗ്ലീഷ്

 


യു പി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി വളരെ കാര്യക്ഷമമായി നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ ഈ പദ്ധതി അവസരം ഒരുക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ പ്രസ്തുത പരിപാടി കുട്ടികളെ പ്രാപ്തരാക്കുന്നു എന്ന് അവരുടെ പ്രകടനത്തിലൂടെ വിലയിരുത്താൻ സാധിച്ചു.

കുട്ടികൾ തയ്യാറാക്കിയ സ്കിറ്റ്, ഗാനം, പതിപ്പ്, പ്രസംഗം എന്നിവ പൊതുവേദിയിൽ അവതരിപ്പിച്ചത് ഏവരുടെയും മനം കവർന്നു

യു പി - ഗണിത ക്ലബ്ബ് - പ്രവർത്തനങ്ങൾ

യു പി ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ അധ്യാപകരുടേയും വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളുടേയും മേൽനോട്ടത്തിൽ കാര്യക്ഷമമായി നടക്കുന്നു. ഗണിത പസിൽ കോർണർ വിദ്യാർത്ഥികളുടെ ചിന്താശേഷിയും പ്രശ്നാപഗ്രഥനശേഷിയും വളർത്തുവാൻ സഹായകമാകുന്നു. ഓരോ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കുട്ടികൾ കാണിക്കുന്ന ആവേശം ഏറെ സന്തോഷം നൽകുന്നു. ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാന്ത്രികചതുര ക്രമീകരണവും സ്വാഗതാശംസയും കാർഡ് ഗെയിമിലൂടെ കുട്ടികൾ അവതരിപ്പിച്ചു. ഗണിത പ്രവർത്തനങ്ങളുടെ ഭാഗമായി പഠനോപകരണങ്ങൾ നിർമ്മിക്കാനും അവ ഉപയോഗിച്ച് പഠന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിയുന്നു.

പഠന പ്രവർത്തനങ്ങൾ

അഞ്ചാം ക്ലാസ്സ് മുതൽ തന്നെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ ഗവേഷണാഭിരുചി വളർത്തുന്നതിന് ഉപകരിക്കുന്നു. . ശാസ്ത്ര വിഷയങ്ങളിൽ ഒാരോ കുട്ടിയും പരീഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോൾ പഠനം ലളിതമാകുന്നു.ഐ സി ടി അധിഷ്ഠിത പഠനവിഭവങ്ങൾ പഠനാന്തരീക്ഷത്തെ ആസ്വാദ്യകരമാക്കുന്നു. സ്മാർട്ട് ക്ലാസ്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ഒാരോ അധ്യാപകനും ശ്രമിക്കുന്നു. അത്യധികം ആവേശത്തോടെയാണ് ഐ സി ടി ക്ലാസ്സുകളിലേക്ക് കുട്ടികൾ എത്തുന്നത്. പാട്ടിലൂടേയും കളികളിലൂടെയുമുള്ള ഗണിതപഠനം ഗണിതത്തെ കൂടുതൽ മധുരമാക്കുന്നു.