ജി എച് എസ് എരുമപ്പെട്ടി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

കൺവീനർമാർ ---------
ശ്രീമതി ഡോളി(ഹൈസ്കൂൾ വിഭാഗം)
ശ്രീമതി ഫ്ലവർ പോൾ(യു പി വിഭാഗം)

പരിസ്ഥിതി ദിനം

2018-19 ലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതിദിനാചരണത്തോടെ തുടക്കം കുറിച്ചു. പോസ്റ്റർ മത്സരം, വൃക്ഷത്തൈ വിതരണം, ആൽമരത്തെ ആദരിക്കൽ, പരിസ്ഥിതി ക്വിസ് തുടങ്ങിയ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി.വൃക്ഷത്തെ നടുകയും കുട്ടികൾക്ക് തൈ വിതരണം ചെയ്യുകയും ചെയ്തു. സ്കൂളിനു ചുറ്റുമുള്ള വിവിധ ഭാഗങ്ങളിൽ വിവിധതരം പച്ചക്കറികൾ കൃഷി ചെയ്യുന്നു. പയർ, വെണ്ട, വാഴ, കൂർക്ക, എന്നിവയാണ് പ്രധാന വിളകൾ. സ്കൂളിനോട് ചേർന്ന് നക്ഷത്രവനം പരിപാലിക്കുന്നു. പ്ലാസ്റ്റിക്കിന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ഉദ്ദേശിച്ച് സെമിനാർ നടത്തി. പ്ലാസ്റ്റിക്ക് ഭൂമിയുടെ അന്തകനോ? എന്നതായിരുന്നു വിഷയം. ഓരോ ക്ലാസ്സിൽ നിന്നും ര​ണ്ടു പേർ അടങ്ങിയ ഗ്രൂപ്പാണ് പങ്കെടുത്തത്. മികച്ച സെമിനാർ അവതരണത്തിന് സമ്മാനം നൽകി.

quiz prize distribution
class