ജി എച് എസ് എരുമപ്പെട്ടി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ് 2018-19

കൺവീനർമാർ ---

                       ശ്രീമതി സീന റോസ് (ഹൈസ്കൂൾ വിഭാഗം)
                       ശ്രീമതി ഗിരിജ വി എൻ (യു പി വിഭാഗം)

രൂപീകരണം

2018-19 അധ്യയനവർഷത്തിലെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവും നാടൻപാട്ട് കലാകാരനുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ജൂലൈ 4-ാം തീയതി നിർവഹിച്ചു.

പുസ്തക പരിചയം

വായനാദിനത്തോടനുബന്ധിച്ച് ഗണിതപുസ്തകങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.

ഗണിത സെമിനാർ

തുടക്കം

ജൂലൈ 4 ഗണിത ക്ലബ്ബിൽ അംഗങ്ങളായവരുടെ യോഗം ചേരുകയും നാട്ടുഗണിതം എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിക്കുന്നതിന കുറിച്ച് ലളിത ടീച്ചർ, രാമകൃഷ്ണൻ മാഷ് എന്നിവർ വിശദീകരിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ്

ജൂലൈ 13 നാട്ടുഗണിതം എന്ന വിഷയത്തിൽ സ്കൂൾ തല സെമിനാർ നടത്തി. മികച്ച പ്രകടനം കാഴ്ച വെച്ച അനഘ എം ആർ, (10 D), ബേസിൽ ജെയ്ജു(8 G) എന്നിവരെ തെരഞ്ഞെടുത്തു.

പൊതു അവതരണം

ദേശീയ ഗണിത ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി എരുമപ്പെട്ടി ഗവ. ഹൈസ്ക്കൂളിൽ "നാട്ടുഗണിതം " എന്ന വിഷയത്തിൽ സെമിനാർ നടത്തി. എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം എം എസ് സിറാജ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളായ അനഘ എം ആർ, ബേസിൽ ജെയ്ജു എന്നിവർ എൽ സി ഡി പ്രസന്റേഷനോടു കൂടി സെമിനാർ അവതരിപ്പിച്ചു.ഗണിത ക്ലബ്ബ് വിദ്യാർത്ഥികൾ, അധ്യാപകരായ സീന റോസ്, ആന്റണി പി വി, എം എസ് രാമകൃഷ്ണൻ, രാജി ഇ വി, ശ്രീലേഖ എം കെ, റീന സി ഒ, ലളിത, സ്റ്റാഫ് സെക്രട്ടറി പി നന്ദകുമാർ, സൈജു കൊളേങ്ങാടൻ,ജോമോൾ എന്നിവർ നേതൃത്വം നൽകി.

ക്വിസ് മത്സരം

ക്ലാസ്സ് തലം

ജൂലൈ 17 ക്ലാസ്സ് തല ക്വിസ് മത്സരം നടത്തി

സ്കൂൾ തലം

ജൂലൈ 25 ക്ലാസ്സ് തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരെ ഉൾപ്പെടുത്തി സ്കൂൾ തല ക്വിസ് മത്സരം നടത്തി. ഫെർഡി സാറിന്റെ നേതൃത്വത്തിൽ എൽ സി ഡി പ്രസന്റേഷനോടു കൂടിയാണ് മത്സരം സംഘടിപ്പിച്ചത്. ഒന്നാം സ്ഥാനം - സൂര്യ സുനിൽ(10 D) രണ്ടാം സ്ഥാനം - ആദിത്യൻ സി ബി(9L) മൂന്നാം സ്ഥാനം - അഭിനവ് കെ എസ്(9F)

ജ്യാമതീയ പൂക്കളം

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് ജ്യാമിതീയ പൂക്കള നിർമാണം -വ്യത്യസ്ത ജ്യാമിതീയ രൂപങ്ങളുടെ നിർമിതി ഗണിതാദ്ധ്യാപകനായ ഫെർഡി കുട്ടികൾക്ക് പരിശീലനം നൽകി.

സ്വാതന്ത്യദിനവും ഗണിതവും

സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് തല പതാക നിർമാണ മത്സരം, ദേശീയപതാകയിലെ ഗണിതം - ചാർട്ട് പ്രദർശനം എന്നിവ നടത്തി.