ജി എച്ച് എസ് മരത്തംകോട്/എന്റെ ഗ്രാമം
മരത്തംകോട്
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മരത്തംകോട്. കടങ്ങോട് പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശം.കുന്നംകുളത്തു നിന്നും നാലു കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . ഗുരുവായൂപാലക്കാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ 50 കടന്നുപോകുന്നത് മരത്തംകോടിലൂടെ ആണ് . AKG നഗർ, പന്നിത്തടം, കിടങ്ങൂർ, പുതിയമാത്തൂർ , വെള്ളിത്തിരുത്തി എന്നീ സ്ഥലങ്ങൾ എല്ലാം മരത്തംകോടിന്റെ ഭാഗമാണ്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- എം.ജി.എം.എൽ.പി.എസ് മരത്തംകോട്
- എം.പി.എം.യു.പി.എസ് മരത്തംകോട്
- ജി.എച്ച്.എസ്.എസ് മരത്തംകോട്
ആരാധനാലയങ്ങൾ
- ശ്രീ അയ്യപ്പ സ്വാമിക്ഷേത്രം മരത്തംകോട്
- സെൻറ് ഗ്രീഗോറിയാസ് ഓർത്തഡോക്സ് ചർച്ച് മരത്തംകോട്
- മേരിമാത ചർച്ച് മരത്തംകോട്
- മുഹയിദ്ധീൻ ജുമാമസ്ജിദ്