ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ വായനക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വായനക്കുറിപ്പ്

ഒരു ബാലസാഹിത്യ കൃതിയാണ് ജോർജ് ഇമ്മട്ടിയുടെ തെന്നാലിരാമൻ കഥകൾ എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. വായനക്കാരെ ആസ്വദിപ്പിക്കുന്നതും മയക്കുന്നതുമായ പ്രയോഗങ്ങളും ഫലിതങ്ങളും കൊണ്ടുമാണ് ജോർജ് ഇമ്മട്ടി പുസ്തകം രചിച്ചിരിക്കുന്നത്. ഇത് ഒരു ബാലസാഹിത്യ കൃതിയാണെങ്കിലും ഇതിലെ ഫലിതങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ രസിക്കുന്നവയാണ്. തെന്നാലി രാമനെ കുറിച്ചുള്ള ഏതാനം കഥകൾ ടി.വിയിൽ ഉണ്ടെങ്കിലും സമ്പൂർണ തെന്നാലി രാമൻ കഥകൾ മലയാളത്തിൽ ഇല്ല. ഈ കുറവിന് ഈ പുസ്തകം പരിഹാരമാണ്. തല്ല്കൊള്ളി രാമൻ, സത്യത്തെ സ്നേഹിച്ച സന്യാസി, രാമന് രണ്ടും വേണം, ദേവിയുടെ പാൽ കിണ്ണങ്ങൾ, രാജ്യ പുരോഹിതന്റെ വഞ്ചന, താതാചിരിയുടെ മാളികയിൽ, രാമൻ സ്വന്തം മിടുക്ക് കാണിക്കുന്നു, തെന്നാലിരാമൻ വിദൂഷകനാകുന്നു, താതാചിരിയോട് പകരം വീട്ടുന്നു, ചക്കിനു വെച്ചത് കൊക്കിന്, തെന്നാലിരാമൻ വധ ശിക്ഷ, രാമൻ രക്ഷപെട്ടു, ഫാമിലി പെൻഷൻ, ബ്രഹ്മ രക്ഷസ്, രാമൻ വീണ്ടും കൊട്ടാരത്തിൽ, മറ്റൊരു വധ ശിക്ഷ, കള്ള സന്യാസിയെ കൊലപെടുത്തി, ആനച്ചവിട്ട് കൂനന്, വെളുതേടിത്തിക്ക് അടുത്തൂൺ, തെന്നാലിരാമൻ പുനർ ജന്മം, നിന്ദയ്ക്കും പ്രതിഫലം, ഇറച്ചി തിന്നുന്ന കുതിര, തെന്നാലിരാമന്റെ നരമ്പലി, തെന്നാലിരാമന്റെ ദാനം, നായയുടെ വാലിന്റെ വളവ്, തെന്നാലിരാമനും പൂജാരിയും തുടങ്ങിയ വിനോദത്തിനും വിജ്ഞാനത്തിനും വിവേകത്തിന്റെ വികാസത്തിനും വ്യക്തിത്വ രൂപീകരണത്തിനും ഒതുങ്ങുന്ന അമ്പത്തിനാലോളം കഥകളാണ് ഈ പുസ്തകത്തിലുള്ളത് ഈ കഥകളെല്ലാം വായനക്കാരെ ചിരിപ്പികുന്നതോടെപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ്. ഈ കഥകൾ തീർച്ചയായും വായനക്കാരായ കുട്ടികൾക്ക് ആത്മവിശ്വാസം വളർത്താനും വ്യക്തിത്വ വികസനത്തിനും സഹായകമാകും. ഏതൊരു ദു:ഖകരമായ അവസ്ഥയിലും ക്ഷമയും ബുദ്ധിയും ഉപയോഗിച്ച് രക്ഷപ്പെടാം എന്ന് തെന്നാലി രാമനിലൂടെ വ്യക്തമാകുന്നുണ്ട്. പല തവണ മരണത്തിന്റെ വായിൽ പെട്ടിട്ടും ഒരു പോറൽപോലും ഏൽക്കാതെ തെന്നാലിരാമൻ അത്ഭുതകരമാംവണ്ണം രക്ഷപെടുന്നതിന്റെ മനോഹരങ്ങളായ ചിത്രങ്ങൾ ഈ ഗ്രന്ഥത്തിലുടനീളം കാണാം. മാത്രമല്ല പ്രതിസന്ധികൾ അനായാസം തരണം ചെയ്യാനും അദ്ദേഹത്തിന് അറിയാം. വമ്പൻമാരെ ബുദ്ധി ഉപയോഗിച്ച് കൊമ്പ് കുത്തിക്കുന്ന തെന്നാലിരാമന്റെ ഈ കഥകൾ എത്ര വായിച്ചാലും മതിവരാത്തതാണ്.

അഹമ്മദ് അജ്‍മൽ ഇ ഐ
7 ജി എച്ച് എസ് മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം