‘കൊറോണ' അരുത് -
കൊല്ലരുതിനിയും ജനത്തെ
കൊറോണ അരുത് -
തൊടരുതിനിയും ഞങ്ങളെ........
പേടിയാവുന്നെനിക്കും നിൻ -
പേര് കേൾക്കെ പൊടുന്നനെ
എവിടെയാണ് നിൻ താവളം
എങ്ങു നിന്നു വരുന്നു നീ........
ദിനംപ്രതിയുള്ള യോരോ വാർത്തകൾ നീ
ദിനം കൊടുത്തവരാണെന്നറിഞ്ഞിടുന്നു.
ലക്ഷക്കണക്കിനാളുകൾ , ലോകമിൽ
വിഭ്രാന്തരാണുപോൽ.......
എന്തിനു വന്നു നീ..... പുതിയൊരു ഭീകരൻ.....!
എങ്ങുന്നു വന്നു നീ പുതിയൊരു മഹാമാരി.......!
പൊയ്ക്കൊള്ളുക നീ വന്നിടത്തേക്ക്
പാവമാം മനുഷ്യനെ വിട്ടകന്ന്........