ജി എച്ച് എസ് കൊടുപ്പുന്ന/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കൊടുപ്പുന്ന ഗവ.ഹൈസ്കൂളിലെ 2021 - 22 അക്കാദമിക വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ഡോ.നെടുമുടി ഹരികുമാർ (സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ) ജൂൺ 19 ന് വായനദിനത്തോടനുബന്ധിച്ച് നിർവഹിച്ചു. തുടർന്ന് അദ്ദേഹം വായനദിന സന്ദേശം നല്കി.വായനദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങളും പ്രഗത്ഭരുടെ ക്ലാസുകളും നടത്തി. ശ്രീ ജതീന്ദ്രൻ ( സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ അംഗം) കളിക്കാം രസിക്കാം പഠിക്കാം എന്ന ക്ലാസ് നയിച്ചു. നാടൻ പാട്ട് ഗവേഷകനും കലാകാരനുമായ ശ്രീ പ്രദീപ് പാണ്ടനാട് നാട്ടരങ്ങ് എന്ന ക്ലാസ് കുട്ടികൾക്കായി നടത്തി. വായന ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് കുട്ടികൾ വീടുകളിൽ ലൈബ്രറി ഒരുക്കി അതിന്റെ ചിത്രങ്ങൾ അയച്ചു തന്നു . വായന വാരാഘോഷമായി ഓരോ ദിവസവും ഓരോ പരിപാടികൾ വീതം നടത്തി. പോസ്റ്റർ രചന , വായനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ്, കഥ പറച്ചിൽ ...... ബഷീർ ദിനത്തിൽ ബഷീർ കൃതികളുടെ ആസ്വാദന കുറിപ്പുകൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളായി വേഷപ്പകർച്ച നടത്തി ചിത്രങ്ങളും വീഡിയോകളും കുട്ടികൾ അയച്ചു തന്നു. ഉപജില്ലാ വിദ്യാരംഗം മത്സരങ്ങളിലും നമ്മുടെ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.