എല്ലാവരും കേൾക്കുവിൻ നാം
ഒറ്റകെട്ടായി പ്രവർത്തിക്കാം
കൊറോണക്കെതിരായി പോരാടാം
സ്ക്കൂൾ അടച്ചിടുന്നു
പരീക്ഷ മാറ്റീടുന്നു
ഈ ലോകം മുഴുവൻ ഭീതിയിലായി
ഈ രോഗാണുവിനെ തടയിടാൻ
മാലോകരെല്ലാം ഒറ്റക്കെട്ടായി
ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ
അക്ഷരം പ്രതി അനുസരിക്കേണം നാം
കൂട്ടം കൂടരുതേ വീട്ടിനുള്ളിൽ കഴിയേണം
സോപ്പുപയോഗിച്ച് കൈ കഴുകേണം
മുഖാവരണം ധരിക്കേണം
ഭയമല്ല വേണ്ടത് ജാഗ്രതയാണ് കൂട്ടരേ