ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ആമുഖം

വാടാനാംകുറുശ്ശിയിൽ ദേശമംഗലം മന വക സ്ഥലം ഒരു രൂപ പ്രതിഫലത്തിന് സർക്കാരിന് നൽകിക്കൊണ്ട് ,അവരുടേയും നാട്ടുകാരുടേയും ശ്രമഫലമായി 1912ൽ ഇവിടെ ഒരു ഗവ: എൽ.പി സ്കൂൾ സ്ഥാപിതമായി. എ.കെ.ടികെ.എം വലിയ നാരായണൻ നമ്പൂതിരിപ്പാടാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.1936ൽ യു.പി ആയും, 1958ൽ ഹൈസ്കൂൾ ആയും, 1998 ൽ ഹയർ സെക്കന്ററിയായും വളർന്ന ഈ വിദ്യാലയത്തിന് പറയാൻ അധ്വാനത്തിന്റേയും, പ്രതീക്ഷയുടേയും നീണ്ട ചരിത്രം തന്നെയുണ്ട്.കാലോചിതമായ പ്രവർത്തന ശൈലി കൊണ്ടും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം കൊണ്ടും അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയം സമൂഹത്തിന് സംഭാവന നൽകിയ വ്യക്തികൾ അനേകമാണ്.

എ.കെ.ടികെ.എം വലിയ നാരായണൻ നമ്പൂതിരിപ്പാട്

പ്രമുഖ വ്യക്തിത്വങ്ങൾ

പട്ടാമ്പി എം എൽ എ ശ്രീ മുഹമ്മദ് മുഹ്സിൻ, സാഹിത്യ രംഗത്തെ ശ്രദ്ധേയനായ ഷൊർണ്ണൂർ കാർത്തികേയൻ എന്നിവർ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. അതുപോലെ വൈദ്യശാസ്ത്ര രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന ഡോ.സുലോചന, ഡോ.സോമൻ, ഡോ. വത്സല, ഡോ. രാജൻ, ഡോ.വേണുഗോപാൽ എന്നിവരുടെ പേരിലും ഈ വിദ്യാലയം അഭിമാനം കൊള്ളുന്നു.സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് അധ്യാപകൻ ശ്യാം സുധാകർ, ഷൊർണ്ണൂർ ഉപജില്ലയുടെ എ ഇ ഒ ആയി സർവ്വീസിൽ നിന്നും വിരമിച്ച ഉണ്ണികൃഷ്ണൻ മാസ്റ്റർ, കേരളത്തിൽ ആദ്യമായി എസ്.സി വിഭാഗത്തിൽ നിന്നും ഐ എ എസ് നേടിയ ഡോ.കുഞ്ഞാമൻ എന്നിവരും ഈ വിദ്യാലയത്തിന്റെ ചൈതന്യം വർധിപ്പിക്കുന്നു.