ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/പ്രളയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയ പാഠം


മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന
ക്രൂരതകൾ കണ്ട്
ആകാശത്തിന് സങ്കടമടക്കാനായില്ല.....
കുന്നുകൾ ഇടിക്കുന്നു....
വയലുകൾ നികത്തുന്നു....
മരങ്ങൾ വെട്ടുന്നു....
മനുഷ്യൻ സ്വന്തം അമ്മയായ ഭൂമിയെ ഇഞ്ചിഞ്ചായി കൊല്ലുന്നു....
"ഈ മനുഷ്യർക്കൊന്നും ഹൃദയമില്ലേ....."
ഇതെല്ലാം കണ്ട്,
ആകാശത്തിന് സങ്കടമടക്കാനായില്ല....
ആകാശം പൊട്ടിക്കരഞ്ഞു....
ആ കണ്ണീർത്തുള്ളികൾ ചേർന്ന്
ഒരു പുഴയായി മാറി.... സങ്കടപ്പുഴ....
ആ കണ്ണീർക്കയത്തിൽ മുങ്ങിയും പൊങ്ങിയും
സർവ്വതും ഒഴുകാൻ തുടങ്ങി....
മനുഷ്യരോടുള്ള ആകാശത്തിന്റെ ദേഷ്യം മുഴുവൻ
ആ കയത്തിലുണ്ടായിരുന്നു... അടിയൊഴുക്കായി..
ആ അടിയൊഴുക്കിൽപ്പെട്ട്
സകല ജീവികളും യാത്രയായി.....
എന്താണെന്നറിയാതെ...
എങ്ങോട്ടെന്നില്ലാ തെ.......

ആകാശം കരച്ചിൽനിർത്തി...
ഒന്നു ഭൂമിയിലേക്ക് നോക്കി.....

അപ്പോൾ,
ആ മനുഷ്യരുടെ ഹൃദയങ്ങൾ തുടിക്കുന്നത് ആകാശം കണ്ടു.....

അവർ മനുഷ്യർ മനസ്സിലാക്കിയിരുന്നു;
സ്വന്തം അമ്മയുടെ മഹത്വം........

അവർ മനുഷ്യർ തിരിച്ചറിഞ്ഞിരുന്നു;
ഇത് ഞങ്ങൾ ചെയ്ത ക്രൂരതകൾക്കുള്ള,
പ്രകൃതിയുടെ തിരിച്ചടിയായിരുന്നുവെന്ന്....

അവർ മനുഷ്യർ ഒത്തുചേർന്നിരുന്നു;
അമ്മയ്ക്കായി..... ഭൂമിയമ്മയെ സംരക്ഷിക്കാനായി......

ആകാശം പുഞ്ചിരിച്ചു........

 

അർച്ചന.പി
8 A ജി എച്ച് എസ് എസ് കൊട്ടില
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത