ജി എച്ച് എസ് എസ് കുമരപുരം/ഗ്രന്ഥശാല
ഞങ്ങളുടെ ഗ്രന്ഥശാലാ
ശ്രീ. പി. എൻ.പണിക്കരുടെ സ്മരണയ്ക്കായി നടത്തുന്ന വായനാപക്ഷത്തിന് ഇന്നു തുടക്കമായി. രാവിലെ 9.30ന് സ്കൂൾഅസംബ്ളിയിൽ നഗരസഭാ ഉപാദ്ധ്യക്ഷൻ ശ്രീ.സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻറ് ശ്രീ. സുനിൽ അധ്യക്ഷനായിരുന്ന പ്രസ്തുത ചടങ്ങിൽ വച്ചുതന്നെ സ്കൂളിലെ വായനാമുറിയുടെ ഉദ്ഘാടനവും നടന്നു.

ശേഖരീപുരം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലസാഹിത്യ പുസ്തകപ്രദർശനവും

തദവസരത്തിൽ നടക്കുകയുണ്ടായി. ആശംസകളർപ്പിക്കാൻ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ശേഖരീപുരം ഗ്രന്ഥശാലാ ഭാരവാഹികളും സന്നിഹിതരായിരുന്നു. ശ്രീ. ഭാസ്ക്കരൻ മാസ്ററർ നന്ദി പ്രകാശിപ്പിച്ചു. വായനാദിനത്തോടനുബന്ധിച്ച് വായനാദിനപ്രതിജ്ഞ,

പത്രപാരായണം, പി. എൻ.പണിക്കർ അനുസ്മരണപ്രഭാഷണം, ക്വിസ് എന്നിവയും നടന്നു.