ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി/വിദ്യാരംഗം
2025-26 അക്കാദമിക വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് വായന ദിനത്തിലൂടെ തുടക്കമായി.
(ഗന്ഥശാലാ സന്ദർശനം :
വായനയുടെ വൈപുല്യമായ ലോകത്തേയ്ക്ക്.
ചെർപ്പുളശ്ശേരിയിലെ നൻമ ലൈബ്രറിയിലേയ്ക്ക് അറിവു തേടി ഒരു യാത്ര' പുസ്തകങ്ങളുടെ ക്രമീകരണവും വിതരണവും ലൈബ്രേറിയൻ്റെ അവതരണവും കുട്ടികളിൽ കൗതുകമുണർത്തി. അവിടത്തെ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് സമ്മാനവും നേടി മധുരവും നുണഞ്ഞ് മടക്കയാത്ര

വായന മാസാചരണം.
ഉദ്ഘാടനം :E രാജൻ മാസ്റ്റർ, AEO ചെർപ്പുളശ്ശേരി
മുഖ്യാതിഥി: MV രാജൻ മാസ്റ്റർ
കഥകളിലൂടെയും കവിതകളിലൂടെയും സരസ മായി ക്ലാസെടുത്ത് കുട്ടികളെ വായനയിലേയ്ക്ക് നയിച്ച് വിശിഷ്ടാതിഥി
പുസ്തകമരം.
കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ പുസ്തകമരം ഒരുക്കിയത് പുതുമയുള്ളതായി. പുതിയ എഴുത്തുകാരേയും കൃതികളേയും പരിചയപ്പെടാൻ വ്യത്യസ്തമായ ഒരു പ്രവർത്തനമായിരുന്നു ഇത്.
പുസ്തക പ്രദർശനം :സ്ക്കൂൾ ലൈബ്രറി പുസ്തകങ്ങൾ വിവിധ വിഭാഗങ്ങൾക്കനുസരിച്ച് പ്രദർശിപ്പിക്കുകയും കുട്ടികൾ പരിചയപ്പെടുകയും ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി വായനാമൂലകൾ പ്രത്യേകം ഒരുക്കിയിരുന്നു.പി.ടി.എ പ്രസിഡൻ്റ് P റഹീം ഉദ്ഘടനവും HM ഷീജ ടീച്ചർ ആശംസയും നേർന്നു. up, Hs സെക്ഷനുകളായി വന്ന കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു പ്രദർശനം.
