ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി/മറ്റ്ക്ലബ്ബുകൾ
ലഹരി വിരുദ്ധ ക്ലബ്
ജൂൺ 26 ലഹരിവിരുദ്ധ ദിനം
ലഹരി വിരുദ്ധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ,മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി രാവിലെ 10. 30 ന് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ലൈവ് ആയി കുട്ടികളെ കാണിച്ചു
രാവിലെ 11 am ന് ലഹരി വിരുദ്ധ പ്രതിജ്ഞയും സൂംബ ഡാൻസും സംഘടിപ്പിച്ചു
ആരോഗ്യവകുപ്പിന്റെ കീഴിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
മനോജ് കുമാർ സി (ചെർപ്പുളശ്ശേരി നഗരസഭ ക്ലീൻ സിറ്റി മാനേജർ),ഡോക്ടർ അശ്വതി കെ, ഡോക്ടർ ദീപ ബി, ഡോക്ടർ വിനി ബാലചന്ദ്രൻ, ഡോക്ടർ അൽഫിദ മരിയം എന്നിവർ സംസാരിച്ചു
യുപി ,ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങൾ സംയുക്തമായി സ്കൂളിൽ നിന്ന് തുടങ്ങി ചെർപ്പുളശ്ശേരി ബസ്റ്റാൻഡ് പരിസരം വരെ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.
എൻസിസി ,എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ഗൈഡ്സ്, സ്കൗട്ട്, എൻഎസ്എസ് ,ജെ ആർ സി ,ക്ലാസ് ലീഡർമാർ, ലഹരി വിരുദ്ധ ക്ലബ് അംഗങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു.
ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിന് മുൻവശം വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും മൈം എന്നിവ അവതരിപ്പിച്ചു. റാലി പിടിഎ പ്രസിഡണ്ട് റഹീം പറക്കാടൻ ഫ്ലാഗ് ഓഫ് ചെയ്തു.





چمن urdu club