Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് ചെർപ്പുളശ്ശേരിയിൽ വിപുലമായ രീതിയിൽ പരിസ്ഥിതി ദിനാഘോഷങ്ങൾ  നടന്നു.സ്കൂൾ മെയിൻ ഹാളിൽ കൃത്യം 10.30 നു തന്നെ പ്രാർത്ഥനയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. ചടങ്ങിന് സി. സുനന്ദകുമാരി സ്വാഗതം പറഞ്ഞു.ചെർപ്പളശ്ശേരി നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചെപ്പുളശ്ശേരി എ ഇ ഒ ശ്രീ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രസ്തുത യോഗത്തിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീ ഷബ്ന കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം കൈമാറി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ടീച്ചർ പിടിഎ പ്രസിഡണ്ട് റഹീം പറക്കാടൻ എന്നിവർ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു.വിദ്യാർഥികളുടെ പ്രതിനിധിയായി അശ്വതി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചെർപ്പുളശ്ശേരി ഫെഡറൽ ബാങ്ക് മാനേജർ  റൂബി മാഡം കുട്ടികൾക്ക് വൃക്ഷത്തൈ കൈമാറി. സ്കൂൾ കോമ്പൗണ്ടിൽ മഹാഗണി തൈ നട്ടുകൊണ്ട് ഓർമ്മമരം നടീൽ ചടങ്ങ് എച്ച് എം നിർവഹിച്ചു.കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന തൈകൾ പരസ്പരം കൈമാറി ചങ്ങാതിക്കൊരു തൈ എന്ന പരിപാടിയും നടത്തി.പ്ലാസ്റ്റിക് വിമുക്ത കാമ്പസാക്കുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി എല്ലാ ക്ലാസുകളിലേക്കും കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന തുണിസഞ്ചി വിതരണം  ചെയ്തു.ചടങ്ങിന് ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ റഷീദ് മാസ്റ്റർ, ബേബി ടീച്ചർ ,മേരി ടീച്ചർ, കാർത്ത്യായനി ടീച്ചർ ,റെസി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.യൂ പി വിഭാഗം വിദ്യാർഥി സൂരജ് ദാസിൻ്റെ പരിസ്ഥിതി ദിന പ്രസംഗം, സ്കൂൾ ഗൈഡ്സ് ചുമതലയുള്ള അധ്യാപിക ശ്രീമതി സലീന ടീച്ചർ അവതരിപ്പിച്ച പരിസ്ഥിതിഗാനം കുട്ടികൾ ഏറ്റു പാടിയത് ചടങ്ങിനു മാറ്റു കൂട്ടി. ഹരിതസേന കോർഡിനേറ്റർ സന്ധ്യ വി കുമാർ നന്ദിയും പറഞ്ഞു.






പ്രവേശനോത്സവ പരിപാടികൾ 2025

ചെർപ്പുളശേരി ഗവ.ഹൈസ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 2ന് കൃത്യം പത്ത് മണിക്കു തന്നെ പ്രാർത്ഥനയോടെ ആരംഭിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.  അബ്ദുൾ സലീം പിഏവർക്കും സ്വാഗതം പറഞ്ഞു.

നഗരസഭാ ചെയർമാൻ ശ്രീ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.  ഷൊർണൂർ മണ്ഡലം എം.എൽ.എ ശ്രീ. പി.മമ്മിക്കുട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സാദിഖ് ഹുസൈൻ വിശിഷ്ടാതിഥി ആയിരുന്നു. ഈ വർഷത്തെ ഔദ്യോഗികസ്കൂൾ പ്രവേശനോത്സവഗാനം പ്രോജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി.കെ. സൗമ്യ, പി.ടി.എ.പ്രസിഡണ്ട് ശ്രീ  റഹീം പറക്കാടൻ, വി.എച്ച്. എസ്. ഇ പ്രിൻസിപ്പാൾ ശ്രീ.ജയകുമാർ, എസ്.എം.സി ചെയർമാൻ ശ്രീ സിദ്ദിഖ് പറക്കാടൻ, മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതാകുമാരി, ഡെപ്യൂട്ടി എച്ച്.എം ശ്രീ .അബ്ദുൾ റഷീദ്, പി.ടി.എ.വൈസ്പ്രസിഡണ്ട് ശ്രീ സുബീഷ്,  എം.പി.ടി.എ.പ്രസിഡണ്ട് ശ്രീമതി റീത്ത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഒ.വിനോദ് നന്ദി പറഞ്ഞു

പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അവിടെയെത്തിയ രക്ഷിതാക്കൾക്കും ലഡു വിതരണം ചെയ്തു