ജി എച്ച് എസ് സൂരമ്പൈൽ/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| .-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | [[.]] |
| യൂണിറ്റ് നമ്പർ | . |
| അംഗങ്ങളുടെ എണ്ണം | . |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | . |
| ഡെപ്യൂട്ടി ലീഡർ | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | . |
| അവസാനം തിരുത്തിയത് | |
| 03-06-2024 | Schoolwikihelpdesk |

ലിറ്റിൽ കൈറ്റ്സ് - അവലോകനം
ലിറ്റിൽ കൈറ്റ്സ് - ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി. കൂട്ടായ്‌മ. അനിമേഷൻ, പ്രോഗ്രാമിങ്, ഡിജിറ്റൽ ക്യാമറ ഉപയോഗം, ഡെസ്ക് ടോപ്പ് പബ്ലിഷിങ്, ഇലക്ട്രോണിക്സ്, റോബോട്ടിക്‌സ് തുടങ്ങിയ വിവര സാങ്കേതിക വിദ്യയുടെ വ്യത്യസ്‌ത മേഖലകളിൽ പ്രാവീണ്യം തെളിയിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കുന്ന സംരംഭം. ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി സൂരംബയൽ ഗവണ്മെന്റ് ഹൈസ്‌കൂളിൽ Kite TVഎന്ന വാർത്താ ചാനൽ ആരംഭിച്ചു. സ്‌കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾ, ദിനാചരണങ്ങൾ തുടങ്ങിയവയുടെ ഫോട്ടോ എടുക്കൽ, വീഡിയോ തയ്യാറാക്കൽ, വാർത്തകൾ തയാറാക്കി റിപ്പോർട്ട് ചെയ്യൽ, ദിനാചരണങ്ങളുടെ മുന്നൊരുക്കമായുള്ള പോസ്റ്റർ / ക്ഷണക്കത്ത് നിർമ്മിക്കൽ തുടങ്ങി Kite TV യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ വളരെ മികച്ച രീതിയിൽ ചെയ്‌തു വരുന്നു. ജൂൺ 30ന് ലോക സമൂഹ മാധ്യമ ദിനത്തിൽ ഇന്നത്തെ പുത്തൻ സമൂഹത്തിൽ ഇന്റർനെറ്റിന്റെ പ്രാധാന്യം, സൈബർ ഇടത്തിലെ ചതിക്കുഴികൾ, സുരക്ഷിതമായി എങ്ങനെ സമൂഹ മാധ്യമത്തിൽ ഇടപെടാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹപാഠികൾക്ക് ക്ലാസുകൾ നൽകുകയുണ്ടായി. ഡിസംബർ 2ന് ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകൾ നൽകി. കമ്പ്യൂട്ടർ എങ്ങനെ പ്രവർത്തിപ്പിക്കാം, പ്രധാനപ്പെട്ട ആപ്പ്ലിക്കേഷനുകൾ, കമ്പ്യൂട്ടർ പഠനത്തിന്റെ പ്രാധാന്യം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈകാര്യം ചെയ്‌തു. ഓഗസ്റ്റ് 9,10,11 തീയതികളിലായി സ്വതന്ത്ര വിജ്ഞാനോത്സവം വിപുലമായി ആഘോഷിച്ചു. സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം നൽകിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം കുട്ടികളിലേക്കും പൊതു സമൂഹത്തിലേക്കും എത്തിക്കുന്നതിന് ആവശ്യമായ സെമിനാർ ക്ലാസുകൾ കൈകാര്യം ചെയ്‌തു.
2021-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്‌കൂൾ തലത്തിലും സബ് ജില്ലാ, ജില്ലാ തലത്തിലും നേടിയ അറിവുകൾ പങ്കു വയ്‌ക്കുകയും അവർ തയാറാക്കിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്‌തു. 2022-2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രസ്‌തുത പരിപാടികളുടെ റിപ്പോർട്ട് തയാറാക്കി വാർത്ത അവതരിപ്പിച്ചു.
2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും നടത്തുകയുണ്ടായി. 2021-2024 ബാച്ചിലെ കലന്ദർ ഷാഫി സി.എച്ച്. നു ശേഷം ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗമാണ് 2022-2025 ബാച്ചിലെ മുഹമ്മദ് ഫമീൻ കെ.എ. എന്നത് സ്കൂളിന്റെ അഭിമാന നേട്ടങ്ങളിലൊന്നാണ്.
ബിന്ദ്യ മേരിസൺ പി. എം.
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
ജി.എച്ച്. എസ്. സൂരംബയൽ