ജി എച്ച് എസ്സ് ശ്രീപുരം/അക്ഷരവൃക്ഷം/ഇത്തിരിക്കു‍ഞ്ഞൻ ഒത്തിരി വമ്പൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരിക്കുഞ്ഞൻ ഒത്തിരി വമ്പൻ

ഇത്തിരി കുഞ്ഞൻമാരായ കൊറോണ വൈറസ് ലോകത്തിന് ഒരു വലിയ ഭീഷണിയാണ് .ലോകം ഇപ്പോൾ ഇതിന്റെ ഭീതിയിലാണ്.ലോകം ഭയക്കാൻ കാരണമായ രോഗം,ലോകത്തിലെ പല രാജ്യങ്ങളിലും ഈ രോഗം വ്യാപിച്ചു.അൻറ്റാ‍‍ർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും രോഗം വ്യാപിച്ചു.ഏതാണ്ട് 1.6 ലക്ഷത്തോളം പേർ മരണമടഞ്ഞു.21 ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു.


കൊറോണ എന്ന വാക്കിനർത്ഥം കിരീടം എന്നാണ്.നോവൽ കൊറോണ എന്നാണ് ശാസ്ത്രജ്ഞന്മാർ ഇതിന് പേര് നൽകിയത്.ഈ പേരിലെ നോവൽ എന്ന വാക്കിനർത്ഥം പുതിയത് എന്നാണ്.ഇന്ത്യയിൽ 15000ൽപ്പരം ആൾക്കാർക്ക് കോവിഡ് -19 രോഗം സ്ഥിരീകരിച്ചു. 500 ഓളം പേർ മരിച്ചു. കേരളത്തിൽ 400ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 2 പേർ മരണമടയുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനായി നമുക്ക് സർക്കാരിന്റെ നിർദ്ദേശം പാലിക്കാം.


ഇടയ്ക്കിടെ 20സെക്കന്റ് നേരം കൈകൾ സോപ്പുപയോഗിച്ച് കഴുകാം. നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരേയും നഴ്സുമാരേയും പോലീസുകാരേയും നമുക്ക് ഒരു നിമിഷം ഓർക്കാം.സർക്കാരിന്റെ ബ്രെയ്ക്ക് ദ ചെയിൻ പ്രോജക്റ്റിൽ പങ്കാളികളായും നമുക്ക് കോവിഡിനെ ലോകത്തിൽ നിന്നും തുരത്താം,വീട്ടിലിരിക്കൂ സുരക്ഷിതരാകൂ


അമൽ ജെ എസ്
6B ജി എച്ച് എസ് എസ് ശ്രീപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം