ജി എച്ച് എസ്സ് ശ്രീപുരം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

നേരം വെളുത്തു തുടങ്ങിയിട്ടേയുള്ളൂ.രാജീവ് എന്ന പോലീസ് ഉദ്യോഗസ്ഥന് ഇന്ന് വഴിയോരങ്ങളിലെ ജനങ്ങളെ നിയന്ത്രിക്കുക എന്നതാണ് ഇന്നത്തെ പ്രധാന ജോലി.അയാൾ കുറേനേരം കണ്ണടച്ചിരുന്നു.പിന്നെ കണ്ണുകൾ മെല്ലെ തുറന്നു .ആയാൽ പോകാനൊരുങ്ങി.ഒന്നര വയസുള്ള തന്റെ മകളെ ഒന്നു നോക്കിയശേഷം യാത്ര പറഞ്ഞിറങ്ങി.നേരം പുലരാൻ കാത്തിരുന്നതുപോലെ ആളുകൾ പല ആവശ്യങ്ങളുമായി പുറത്തേക്കു ഒരു പേമാരി പോലെ..അയാൾ തന്നാൽ കഴിയുന്ന വിധം ജനങ്ങളെ തിരിച്ചയക്കാൻ ശ്രമിച്ചു.പക്ഷെ അയാൾക്ക്‌ അവിടെ നേരിടേണ്ടത് പരാജയമായിരുന്നു.അയാൾ ജനങ്ങളോട് അപേക്ഷിച്ചു നിങ്ങൾ തിരിച്ചു പോവുക,വീടുകളിൽ സുരക്ഷിതരാവുക.അവർ അത് കേൾക്കാൻ തയ്യാറായിരുന്നില്ല.സമയം കടന്നുപോയി. പെട്ടെന്നാണ് അത് സംഭവിച്ചത്.കൂടെ ഉണ്ടായിരുന്ന ഒരാൾ കുഴഞ്ഞു വീണു.ജനങ്ങൾ ആ പോലീസ് ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തി.കുഴഞ്ഞുവീണ ആളെ വേഗം തന്നെ ആശുപത്രിയിൽ എത്തിച്ചു .ഡോക്ടർ കാര്യം തിരക്കി.രാജീവ് കാര്യങ്ങൾ വിശദമായി ഡോക്ടറോട് പറഞ്ഞു.ഡോക്ടർ ചുറ്റും കൂടി നിന്ന ജനങ്ങളോട് പറഞ്ഞു.നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. കൊറോണ എന്ന പേമാരി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ വൈറസ് നമ്മുടെ ചുറ്റുപാടിലേക്കു പകരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. അല്ലാതെ വഴിയേ പോകുന്ന ആപത്തിനെ വിളിച്ച് വരുത്തുക അല്ല വേണ്ടത്.നിങ്ങൾ പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും വാക്കുകൾ കേൾക്കുക.വീടുകളിൽ സുരക്ഷിതരായിരിക്കുക.ഇതിനു എന്ത് മറുപടി പറയണമെന്നു അവിടെ നിന്നവർക്കു അറിയില്ലായിരുന്നു.അവർ തങ്ങളുടെ തെറ്റ് മാസിലാക്കി സ്വയം വീടുകളിലേക്ക് മടങ്ങുകയാണ്. കൊറോണയെ തടയുക,പ്രളയത്തിനായ് കോർത്ത കൈകൾ മനസ്സിൽ കോർത്തുപിടിക്കുകയാണ്.

ആര്യ പി
10 എ ജി എച്ച് എസ് എസ് ശ്രീപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ