മോറാഴ : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ആന്ത‍ൂർ‍ മ‍ുൻസിപാലിറ്റിയിൽ സ്ഥിതി ചെയ്യ‍ുന്ന ചരിത്രപ്രസിദ്ധമായ സ്ഥലമാണ് മോറാഴ. മനോഹരമായ ഭ‍ൂപ്രകൃതിയായാൽ അന‍ുഗ്രഹീതമായ ഗ്രാമം.മോറാഴ സമരം നടന്നത് ഈ ഗ്രാമത്തിലായിര‍ുന്നു.

മുൻസിപ്പൽ ടൗണിന്റെ ഭാഗമാണെങ്കിലും മൊറാഴ ഒരു ഗ്രാമം പോലെയാണ്. ഈ ഗ്രാമത്തിന് 5 പ്രധാന ഭാഗങ്ങളുണ്ട്. ഭൂരിഭാഗം ജനങ്ങളും നഗരങ്ങളിൽ ജോലി ചെയ്യുന്നവരാണ്.ജനങ്ങൾ അവരുടെ ദൈനം ദിന ആവശ്യങ്ങൾക്ക് ചെറുകുന്നിലെയും കണ്ണപുരത്തെയും നഗരങ്ങളെയാണ് ആശ്രയിക്കുന്നത്.

പൊതുസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.എസ് മോറാഴ

മോറാഴ സെൻട്രൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഠന -പാഠ്യേതര രംഗങ്ങളിൽ മികച്ച വിജയം കൈവരിച്ചിട്ടുള്ളതാണ് ഈ വിദ്യാലയം. 1981-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.