ജി എച്ച് എസ്സ് എസ്സ് പെരുമ്പട്ട/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
ഉദ്ഘാടനം
സി എച്ച് എം കെ എസ് പെരുമ്പട്ട സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വളരെ വർണ്ണാഭമായ അന്തരീക്ഷത്തിൽ ബഹുമാനപ്പെട്ട പ്രധാന അധ്യാപിക ശ്രീമതി സോജൻ ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഞ്ചാം ക്ലാസിലേക്ക് പുതുതായി എത്തിച്ചേർന്ന കുരുന്നുകൾക്ക് ടീച്ചർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പുതുതായി ആരംഭിക്കുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസിലേക്ക് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് പ്രത്യേക പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും പങ്കുചേർന്നു. ജില്ലാ പഞ്ചായത്ത് സ്കൂൾ വികസന പദ്ധതിയിൽ നമ്മുടെ സ്കൂളിന് അനുവദിച്ച സ്റ്റേജിന്റെയും ആറോ പ്ലാന്റ് എന്നിവയുടെയും ഉദ്ഘാടനം നടന്നു.
-
സ്റ്റേജ് ഉദ്ഘാടനം ശ്രീമതി ശകുന്തള നിർവ്വഹിക്കുന്നു
-
-
-
-
-
പരിസ്ഥിതി ദിനം
സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് പെരുമ്പട്ട സ്കൂളിൽപരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പിടിഎ പ്രസിഡൻറ് ശ്രീ റഷീദ് എ സി അവർകൾ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി സോജിൻ ജോർജ് അവർകളുടെ നേതൃത്വത്തിൽ അസംബ്ലി നടന്നു പരിസ്ഥിതി ദിന പ്രതിജ്ഞയും നടത്തി തുടർന്ന് എച്ച് എസ് ,യു പി തലങ്ങളിൽ പോസ്റ്റർ രചനയും ക്വിസ് മത്സരവും നടത്തി. ഓരോ വർഷവും നാം ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു പ്രകൃതിയും അതിൻറെ സംരക്ഷണത്തെയുംകുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
വായനദിനം
C.H.M.K.S.G.H.S.S. വായനാ ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകൾ ഉദ്ഘാടന ചടങ്ങ് നടത്തി. വിരമിച്ച പ്രധാനാധ്യാപകൻ ശ്രീ മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വായനയുടെ പ്രാധാന്യത്തെക്കുറിച്ചും വായന ഒരു വ്യക്തിയെ ജീവിതത്തിൽ എങ്ങനെ സ്വാധീനിക്കുമെന്നതിനെക്കുറിച്ചും മാസ്റ്റർ സംസാരിച്ചു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാ ദിനത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം, സാഹിത്യ ക്വിസ് മത്സരം, പോസ്റ്റർ രചന തുടങ്ങിയവ ഉണ്ടായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ഫിദ റഷാദ എന്ന കുട്ടികൾ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി, യുപി വിഭാഗത്തിൽ മുഹമ്മദ് ഫാത്തിമ എന്ന കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ലഹരി വിരുദ്ധ ദിനം
പെരുമ്പട്ട: ഇന്ന് എല്ലായിടത്തും കണ്ട് വരുന്ന മാരക വിപത്തായ ലഹരിക്കെതിരെ ജൂൺ 26ന് സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്.പെരുമ്പട്ട സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ലൈവിലൂടെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിച്ചു.ലഹരി വിരുദ്ധ സന്ദേശം,ഫ്ലാഷ് മോബ്, സുംബ ഡാൻസ്, പോസ്റ്റർ രചന തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വരുത്തുന്ന അപകടങ്ങളെ പറ്റി മറ്റുള്ളവർക്ക് പകർന്നു. കൊടുത്തു.പോസ്റ്റർ രചന മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്ന് ബിഷ്‌റുൽ ഹാഫി(7)ക്ക് ഒന്നാം സ്ഥാനവും ആയിഷ Ag(5) ക്ക് രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് മുഹമ്മദ് ഹസീബ്(9)-ന് ഒന്നാം സ്ഥാനവും ഫാത്തിമ നസ്റിൻ(9)-ന് രണ്ടാം സ്ഥാനവും ലഭിച്ചു