ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/മരിക്കാത്ത ഓർമകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മരിക്കാത്ത ഓർമകൾ

ഒരു ദിനം ഞാനെന്റെ ഉമ്മറത്തിണ്ണയിൽ
വെറുതെയിരുന്നു കളിച്ചനേരം
ദുഷ്ടയാം കാക്കയൊരു മൈനയാം കുഞ്ഞിനെ
കാലിലിറുക്കി പറന്നുവന്നു
അതുകണ്ടയെന്റെ മനസിന്റെ യുള്ളിലൊരു
വേദന തിങ്ങി നിറഞ്ഞുനിന്നു
കാക്കയുടെ പിന്നാലെ പറന്ന തള്ളയെ
കാക്കയതാ കൊത്തികൊണ്ടിരുന്നു.
പിടിവിട്ട കുഞ്ഞതാ താഴേക്കുവീണപ്പോൾ
ഞാനങ്ങവിടേയ്ക്കോടിയെത്തി.
കുഞ്ഞിനെ കൈകളിൽ കോരിയെടുത്തു ഞാൻ
അതിനെ പരിചരിച്ചു കൊണ്ടിരുന്നു.
വീട്ടിലിരുന്നൊരു തത്തക്കൂട്ടിൽ ഞാ-
നാ കുഞ്ഞിനെ ചെന്നുകിടത്തിയപ്പോൾ
തള്ളയാം മൈനയുടെ കരച്ചിൽ കേട്ട ഞാൻ
കൂടിനെ മരക്കൊമ്പിൽ കെട്ടിയിട്ടു.
സന്ധ്യയാകാറാകുമ്പോൾ ഞാനാ കൂടിനെ
എന്റെ വീടിന്റെയുള്ളിൽ കൊണ്ടുവയ്ക്കും.
ഒരു ദിനം തള്ള കുഞ്ഞിന് തീറ്റ കൊടുത്ത നേരം
കുഞ്ഞങ്ങു താഴേക്കെത്തി നോക്കി
പെട്ടെന്നു താഴേക്കു പതിച്ച കുഞ്ഞതാ
കൂടിന്റെ കമ്പിയിൽ തൂങ്ങി നിന്നു.
 രക്ഷിക്കാൻ ഓടിയടുത്ത ഞാൻ കണ്ടത്
കുഞ്ഞിന്റെ മരണപ്പിടച്ചിലാണ്.
ഇടിവെട്ടേറ്റതുപോലെ ഞാൻ നിന്നപ്പോൾ
കാതിലെന്നച്ഛന്റെ ആശ്വാസവാക്കുകൾ
ചത്തുപോയൊരാ മൈനക്കുഞ്ഞിനെ
ഞാൻ തൊട്ടും തലോടിയും കൊണ്ടിരുന്നു.
ഇപ്പോഴുമെന്റെ മനസ്സിന്റെയുള്ളിലാ-
വേദന തിങ്ങിനിറഞ്ഞു നിൽക്കുന്നു!!!

നിവേദ്യമനു
6 A ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത