ജി എം യു പി എസ് പള്ളിപ്പുറം/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
താമരശ്ശേരി സബ് ജില്ലയിലെ പള്ളിപ്പുറം ജി എം യു പി സ്കൂൾ സ്കൂൾ 1926 ൽ തച്ചംപൊയിൽ സ്ഥാപിതമായി .കാതിരിക്കുട്ടി മേസ്തിരിയുടെ പീടിക മുറികളിലാണ് പള്ളിപ്പുറം ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചത് .മുസ്ലിം സമുദായത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും പള്ളിപ്പുറം ഇല്ലത്തിനുണ്ടായിരുന്ന പ്രാമാണ്യം ആണ് ഈ പ്രദേശത്തിനും സ്കൂളിനും ഈ പേരു വരാൻ തന്നെ കാരണം.ഇല്ലത്തിന് ഉണ്ടായിരുന്ന താൽപര്യമാണ് വിദ്യാലയം ഇവിടെ തന്നെ വരാൻ കാരണമായത് എന്ന് പറയപ്പെടുന്നു.
ആദ്യ വിദ്യാർത്ഥി അവേലത്ത് കുഞ്ഞിക്കോയ തങ്ങൾ ആണ്. അന്നത്തെ എൽ പി വിഭാഗം അഞ്ചാം ക്ലാസ് വരെ അവരെ ഉൾപ്പെടുന്നതായിരുന്നു .സ്ഥലപരിമിതിമൂലം പിന്നീട് പള്ളിപ്പുറംറം ഇല്ലം വകയായുള്ള വാടകക്കെട്ടിടത്തിലേക്ക് മാറ്റി.1956 ൽ സ്കൂൾ പള്ളിപ്പുറം ഗവൺമെൻറ് മാപ്പിള യുപി സ്കൂളായി ഉയർത്തി. വർഷങ്ങൾ പിന്നിട്ടപ്പോൾ കുട്ടികളുടെ ബാഹുല്യം നിമിത്തം ഷിഫ്റ്റ് സമ്പ്രദായം തുടങ്ങി .സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ അന്നത്തെ ഹെഡ്മാസ്റ്റർ ടി.ഹുസൈന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. താമരശ്ശേരി ബാലുശ്ശേരി റോഡിൽ ചാലക്കര അബ്ദുല്ലക്കോയ ഹാജിയുടെ 60 സെൻറ് സ്ഥലം മുമ്പ് മുമ്പ് പൂനൂർ പാലത്തിന് മണ്ണെടുക്കാൻ വേണ്ടി അക്വയർ ചെയ്തിരുന്നു. ശ്രീ പി സി അഹമ്മദ് കുട്ടി ഹാജി, കെ ടി അഹമ്മദ് കുട്ടി ഹാജി , അബ്ദുള്ള കോയ ഹാജി,ഹെഡ്മാസ്റ്റർ ടി ഹുസൈൻ ,അധ്യാപകരായ കെ എ അബ്ദുറഹിമാൻ കുട്ടി ,കെ കെ അബ്ദുൾ ആലി ,സി പി ഗംഗാധരൻ, മറ്റ് അധ്യാപകർ എന്നിവരുടെയെല്ലാം ശ്രമഫലമായി ആ സ്ഥലം പിഡബ്ല്യുഡി യിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു പിടിഎ ഒരു ഒരു സെമി പെർമെൻറ് കെട്ടിടം ആരംഭിച്ചു നിർമ്മിച്ചു .
ശ്രീ സി എച്ച് മുഹമ്മദ് കോയ കോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് സ്ഥലം എംഎൽഎ സിറിയക്ജോണിന്റെ സഹായത്തോടെ കെ കെ ഹുസൈൻ ഹാജിയുടെ ശ്രമഫലമായി ആയി 10 മുറികളുള്ള മറ്റൊരു ഇരുനില കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു .ശ്രീ പി ടി അബൂബക്കർ ഹാജിയുടെ വക കുടിവെള്ളസൗകര്യം ലഭ്യമാക്കി. 1986 ൽ ഹെഡ്മാസ്റ്റർ എം ബാലൻ നായരുടെ കാലത്ത് അത് പിടിഎ സ്കൂളിന് ഒരു സ്റ്റേജ് നിർമ്മിച്ചു. 1990 ൽ അന്ന് ഹെഡ്മാസ്റ്ററായിരുന്ന പി അബ്ദുറഹ്മാൻ (ഉസ്മാൻ )മാസ്റ്ററുടെ കാലത്താണ് കോഴിക്കോട് ആർട്സ് കോളേജ് കോളേജ് NSSന്റെ നേതൃത്വത്തിൽ സ്കൂളിന് ഒരു ഗ്രൗണ്ട് നിർമിച്ചത്.അത് പിന്നീട് താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി എം ഉമ്മർ മാസ്റ്ററുടെ ശ്രമഫലമായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്താൽ ഗ്രൗണ്ട് വിശാലമാക്കി . 2003ൽ ഹെഡ്മാസ്റ്റർ ശ്രീ കെ എ അബ്ദുറഹ്മാൻകുട്ടി പണി ആരംഭിച്ച എസ് എസ് എ യുടെ യുടെ ക്ലസ്റ്റർ റിസോഴ്സ് സെൻറർ അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ പി ടി ഉണ്ണി മോയി പൂർത്തിയാക്കി. 2003 ഒക്ടോബർ 25ന് എം എൽ എ ശ്രീ മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു .
സിനിമ സംവിധായകൻ ഹരിഹരൻ, എംഎൽഎ ശ്രീ ഉമ്മർ മാസ്റ്റർ, ഗിരീഷ് തേവള്ളി, ഡോക്ടർമാർ, ആർ ആർ എം എൻജിനിയർമാർ,രാഷ്ട്രീയപ്രവർത്തകർ, കർ കായിക പ്രതിഭകൾ, കലാ സാംസ്കാരിക പ്രവർത്തകർ, പ്രതിഭാശാലികളായ അധ്യാപകർ എന്നിവർക്ക് ജന്മം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന ഇന്ന് വിദേശ മലയാളികളും ഇതിലുൾപ്പെടും .
നാട്ടിലെ പ്രമുഖ വ്യക്തികൾ ആയ ശ്രീ പി സി അഹമ്മദ് കുട്ടി ഹാജി, അഹമ്മദ് മാസ്റ്റർ, മൊയ്തീൻ കോയ ഹാജി, ഖാദർ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ,നാസർ മാസ്റ്റർ എന്നിവർ അവർ കാലാകാലങ്ങളിൽ പിടിഎ പ്രസിഡണ്ടുമാരായി സേവനം ചെയ്തവരാണ് .
കലാമേളകൾ, ശാസ്ത്ര ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ,പ്രവർത്തി പരിചയ മേളകൾ എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും അസൂയാർഹമാം വിധം വിജയം നേടുകയും ചെയ്തിട്ടുണ്ട്. എൽഎസ്എസ്, യുഎസ് എസ് എസ് പരീക്ഷകളിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും സ്കോളർഷിപ്പ് നേടുകയും ചെയ്തിട്ടുണ്ട് .
ആരംഭത്തിൽ ചരൽകുന്ന് ആയി കിടന്നിരുന്ന സ്കൂളിൻറെ മുറ്റവും പരിസരവും മറ്റൊരിടത്തും കാണാൻ ഇടയില്ലാത്ത വിധം ഹരിതാഭം ആക്കി തീർക്കാൻ പല അധ്യാപകരും വിദ്യാർത്ഥികളും നിസ്വാർത്ഥമായി പരിശ്രമിച്ചത് സ്മരിക്കപ്പെടേണ്ടത് തന്നെയാണ് .