ജി എം യു പി എസ് ആരാമ്പ്രം/അക്ഷരവൃക്ഷം/വൈറസും ലോകവും

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസും ലോകവും

ദൃഷ്ടികൾക്കപ്പുറം സൃഷ്ടിച്ചുവച്ചൊരാ
മർത്യനിന്നെന്തുണ്ട് ഈ പൃഥിയിൽ?
വർഗ്ഗവും വർണ്ണവും വേർത്തിരിച്ചിവനിന്ന്
മൃത്യുയെവിടെയെന്നറിയില്ല.....
നിശ്ചലപ്പുടവകൾ ചൂടിക്കഴിഞ്ഞു ലോകം
ചലനത്തിനുമിന്ന് വേണമൊരു രേഖ
മനുഷ്യനെ മനുഷ്യനായി മാറ്റിയെടുത്തൊരാ
മഹാ-മാരിക്കുമുണ്ടൊരു കഥ പറയാൻ
മർത്ത്യന്റെ മൃത്യുവിൽ നൃത്തം കളിക്കുവാൻ
ആശയാണോ അതോ ദേഷ്യമാണോ?
ഈ പൃഥ്വിയിൽ നിന്നീമാരിയെ അകറ്റുവാൻ
ദൈവമേ നീ മാത്രം ഞങ്ങൾക്കഭയം.....

ഹന ഫാത്തിമ
7B ജിഎംയുപി സ്കൂൾ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത