ലോക ലഹരി വിരുദ്ധ ദിനം :- ജൂൺ 26

മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തിനും എതിരായ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ദിനമാണ്. 1989 മുതൽ എല്ലാ വർഷവും ജൂൺ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് വ്യക്തിയേയും കുടുംബത്തേയും കുടുംബ, സാമൂഹ്യ ബന്ധങ്ങളേയും അതുവഴി നാടിനെയും തകർക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കൽപ്പിക്കാൻപോലും കഴിയാത്ത ഹീനമായ കുറ്റകൃത്യങ്ങൾ ഇതിന്റെ ഫലമായി സമൂഹത്തിൽ നടക്കുന്നു. ബോധാവസ്ഥയിൽ ഒരാളും ചെയ്യാത്ത അതിക്രൂര അധമകൃത്യങ്ങൾ മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയിൽ അവർ ചെയ്യുന്നു. സ്വയം ഭാരമാവുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാൻ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ മുഖ്യ ലക്ഷ്യം.

ലഹരിവിരുദ്ധ ദിനം - പരിപാടികൾ

  • പോസ്റ്റർ രചന
  • ലഹരി വിരുദ്ധ റാലി
  • ലഹരി വിരുദ്ധ സ്കിറ്റ്
  • ബോധവൽക്കരണ ക്ലാസ്
  • ലഹരികേതിരെ കയ്യോപ്പ്
  • ലഹരികേതിരെ പ്രതിജ്ഞ
 
SAY NO TO DRUGS

,

 
SAY NO TO DRUGS
 
SAY NO TO DRUGS

,

 
SAY NO TO DRUGS