ജി എം യു പി എസ് അഞ്ചുകുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയ ചരിത്രം 1949

പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ചുകുന്നുകളുടെ നാടാണ് അഞ്ചുകുന്ന്. കാപ്പും കുന്ന് കക്കാഞ്ചിറക്കുന്ന്, കല്ലുമൊട്ടംകുന്ന്, വിളക്കുംപാടം കുന്ന്, കച്ചേരിക്കുന്ന് എന്നിവയാണ് ഈ കുന്നു കൾ, അഞ്ചുകുന്നുകൾ ഒന്നിച്ചു സംഗമിക്കുന്ന താഴ്വാരമാണ് അഞ്ചുകുന്ന് എന്ന ഇടം.ഇവിടെ സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് ഗാന്ധി സ്മാരക വിദ്യാലയം.1802 ഒക്ടോ ബർ 11ന് തലയ്ക്കൽ ചന്തുവിന്റെ നേതൃത്വത്തിൽ നടന്ന പനമരത്തെ പഴശ്ശി സമരത്തിൽ പങ്കെടുത്ത കുറിച്യ വിഭാഗത്തിലെ പിൻമുറക്കാർ ഈ പ്രദേശങ്ങളിൽ ഇന്നും താമസിക്കുന്നു. നിരവധി ചരിത്രങ്ങളുടെ നാടാണിത്.

ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ, ജൈനർ തുട ങ്ങിയ മതസ്ഥർക്ക് കൃത്യമായ വേരുകൾ ഉള്ള നാടാ ണിത്. ഗാന്ധിജിയുടെ അടുത്ത അനുയായി ആയിരുന്ന മൗലാനഷൗക്കത്തലി അഞ്ചുകുന്നിലെ അംശം അധികാരി മൊയ്തു ഹാജിയുടെ വീട്ടിൽ 1920 കളിൽ വന്നതായി ചരിത്രം പറയുന്നു. ഈ പ്രദേശത്ത് ഇന്നത്തെ അഞ്ചുകുന്ന് കവലയ്ക്കടുത്ത് നിലനിന്നിരുന്ന ഇരു നില കെട്ടിടത്തിന്റെ മുകളിൽ 1922 -ലാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. ചെത്തുകല്ലിനു മുകളിൽ പലക വെച്ചാണ് അന്നത്തെ എഴുത്ത്. താമരശ്ശേരി സ്വദേശിയായ സൂപ്പി മാസ്റ്ററായിരുന്നു ആദ്യഗുരുനാഥൻ.

മങ്ങാപ്പാളി ഇ.പി. ശങ്കര നാരായണൻ എമ്പ്രാന്തിരി സ്ഥാപിച്ച കന്നൂട്ടിപ്പാടികുടി പള്ളിക്കൂ ടമാണ് ആദ്യകാലത്തെ മറ്റൊരുവിദ്യാലയം. ഇതും ഏകാധ്യാപക വിദ്യാലയം തന്നെ. 1947-ൽ ഈ വിദ്യാലയവും നാമാവശേഷമായി. വേലു മാസ്റ്ററായിരുന്നു ഇവിടുത്ത അധ്യാപകൻ.

പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കാൻ സൗകര്യമുണ്ടായിരുന്ന പാലുകുന്നിലെ ജി.ആർ.ബി.ടി. വിദ്യാലയവും (1953) ഇന്നു ചരിത്രത്തിന്റെ ഭാഗം മാത്രം.

അധികാരിയുടെ നിയന്ത്രണത്തിൽ അഞ്ചുകുന്നിൽ നിലവിൽ വന്ന ഏകാധ്യാപക വിദ്യാലയത്തിന് പിന്നീട് മലബാർ ഡിസ്ട്രിക് ബോർഡ് അംഗീകാരം നൽകി.1945-ൽ ഇതിനാവശ്യമായ സ്ഥലം ലഭ്യമാക്കി, നിർമ്മാണത്തിനുവേണ്ട എല്ലാ സഹായവും അധികാരി ചെയ്തു കൊടുത്തു. ഈശ്വരൻ എമ്പ്രാന്തിരിയായിരുന്നു ഈ വിദ്യാലയത്തിലെ പ്രധാനാ ധ്യാപകൻ. അയമുട്ടി മാസ്റ്റർ, സൂപ്പി മാസ്റ്റർ എന്നിവരിവിടെ തുടക്കത്തിൽ തന്നെ സേവനമനുഷ്ഠിച്ച പ്രമുഖരാണ്

ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കുന്നവർക്ക് തുടർ പഠന ത്തിന് സൗകര്യം ആവശ്യമായിവന്നപ്പോൾ അധികാരി സ്ഥാപിച്ച കുടിപള്ളി കൂടം അതിനായി ഉപയോഗിക്കുവാൻ തീരുമാനിച്ചു. 1949-ൽ ജൂൺ മാസ ത്തിൽ അഞ്ചുകുന്നിൽ ഹയർ എലിമെന്ററി സ്കൂളിന് തുടക്കം കുറിച്ചു. സ്കൂളിന്റെ പ്രധാനാധ്യാപകനായി അന്ന് എസ്.കെ.എം.ജെ. ഹൈസ്ക്കൂ ൾ അധ്യാപകനായിരുന്ന ഇ.പി. ശങ്കരൻ മാസ്റ്റർ നിയമിതനായി. കെ.എൻ. കെ. മാസ്റ്റർ, മുല്ല മമ്മൂട്ടി, പിലാക്കണ്ടി മമ്മു, കോറോത്തറ അബ്ദുള്ള ഹാജി, കെ.വി. ശാരദ, പി.ദേവകി, പി.ആർ രാജലക്ഷ്മി തുടങ്ങിയവർ ഉൾപ്പെടുന്ന ആദ്യ ബാച്ചിൽ 4പെൺകുട്ടികളും ഉണ്ടായിരുന്നു.

1948 ജനുവരി 30 സ്വതന്ത്രഭാരതം വിറങ്ങലിച്ച കറുത്ത വെള്ളിയാഴ്ച. രാഷ്ട്രപിതാവ് ഗാന്ധിജി വെടിയേറ്റു മരിച്ച ദുരന്തദിനം.ശാന്തിയുടെയും കാരുണ്യത്തിന്റെയും ആൾരൂപമായി ജന കോടികൾ നെഞ്ചിലേറ്റിയ ആ ധീരാത്മാവിന്റെ വിയോഗം അഞ്ചുകുന്നിലും സങ്കടം വിതച്ചു.

ഈ ദാരുണ സംഭവത്തിന്റെ പശ്ചാത്തല ത്തിൽ അഞ്ചുകുന്നിലെ പൗരപ്രമുഖരും പൊതു പ്രവർത്തകരും ഒത്തു ചേർന്നു. മഹാത്മാവിന്റെ സ്മരണാർത്ഥം പ്രദേശത്ത് ഒരു സ്ഥാപനം ഉയർന്നു വരണമെന്ന് തീരുമാനത്തിലെത്തിച്ചേർന്നു.അഞ്ചുകുന്ന് പ്രദേശത്തിന്റെ ചരിത്രത്തിന്റെ വഴിത്തിരിവായി മാറിയ ഈ യോഗത്തിന്റെ തീരുമാനപ്രകാരമാണ് അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യു.പി.സ്കൂൾ സ്ഥാപിതമായത്.

പാലു കുന്ന് ചന്ദ്ര ഗൗഡർ പ്രസിഡന്റും കണക്കശ്ശേരി മമ്മുഹാജി സെക്രട്ടറിയും കൂവ്വമൂല കേളു നമ്പ്യാർ ട്രഷററുമായി രൂപീകരി ക്കപ്പെട്ട നിർമ്മാണ കമ്മിറ്റി പൊതു ജനസഹായത്താൽ കെട്ടിട നിർമ്മാണത്തിന് തുടക്കം കുറിച്ചു. സാമ്പത്തിക പരാധീനത മൂലം അവസാനഘട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചപ്പോൾ പ്രസിഡന്റ് ചന്ദ്രയ്യ ഗൗഡർ സ്വന്തം നിലയിൽ അതു പൂർത്തിയാക്കി. സ്കൂ ളിന്റെ പ്രഥമ മാനേജരായി നിശ്ചയിക്കപ്പെട്ടത് ചന്ദ്രയ്യ ഗാഡരെത്തന്നെയാണ്. 1954-ൽ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്ര ണത്തിലുണ്ടായ ലോവർ എലമെന്ററി സ്കൂളും ഇതേ മാനേജ്മെന്റിന്റെ കീഴിലായി. തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന കുഞ്ചുകളാണ് ഇതിനാവശ്യമായ നടപടികൾ പൂർത്തീകരിച്ചു നൽകിയത്. ഇ. പി. ശങ്കരൻ മാസ്റ്റർക്കു പുറമെ അഗസ്റ്റിൻ മാസ്റ്റർ, കെ. പി. നാരായണൻ മാസ്റ്റർ, കുഞ്ഞനന്തമാരാർ തുടങ്ങിയവരായിരുന്നു ആദ്യകാല അധ്യാപകർ.

പ്രഥമ മാനേജറായചന്ദ്രയ്യ ഗാഡരുടെ മരണ ശേഷം മകൻ പി. സി ജയകുമാർ ആയിരുന്നു ആ സ്ഥാനം വഹിച്ചത്. 1980 ൽ ഈ വിദ്യാലയം റവ: ഫാ. ജോസഫ് കിഴക്കെഭാഗം ഏറ്റെടുക്കുകയും 1983 ൽ പത്തു ക്ലാസുകളോടു കൂടിയ പുതിയ ഇരു നില കെട്ടിടം നിർമിക്കുകയും ചെയ്തു. 1989 ൽ ആറ് ക്‌ളാസ്സ്‌മുറികളോടെ മറ്റൊരു കെട്ടിടം കൂടി പണിതപ്പോൾ സ്ഥല പരിമിതി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു.വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമായി.1998 ജൂൺ 3 ന് ബഹു:ജോസഫച്ചന്റെ നിര്യാണത്തെ തുടർന്ന് റവ. ഫാ. ടോം അറക്കലും മേനേജർമാരായി. 2002 ൽ ഈ വിദ്യാലയം കോഴിക്കോട് രൂപതയുടെ കോർപ്പറേറ്റിൽ ലയിച്ചു

കിഴക്കേ ഭാഗം അച്ഛൻ പണിതു തുടങ്ങിയ പുതിയ കെട്ടിടത്തിന്റെ പണികൾ 2005 ൽ പൂർ ത്തിയാക്കുകയും പുതിയ ബ്ലോക്ക് "ഫാ. ജോസഫ് കിഴക്കേഭാഗം ബ്ലോക്ക്” എന്ന പേരിൽ പ്രവ ർത്തനമാരംഭിക്കുക യും ചെയ്തു.