ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/വകതിരിവ്

Schoolwiki സംരംഭത്തിൽ നിന്ന്
വകതിരിവ്

ഇല്ല ശുചത്വം തെല്ലുമേയില്ല
നരകമായി മാറിയ നഗരങ്ങളിൽ
മാഞ്ഞുപോയി എവിടെയോ
ഗ്രാമവും തൻ വിശുദ്ധിയും
വികസനമെന്നു ചൊല്ലുന്നുവെങ്കിലും
വികസനമില്ലാത്ത റോഡരുകിൽ
കിടക്കുന്നു പ്ലാസ്റ്റിക്കിൻ കുന്നുകൾ
പിറന്നു മന്നിൽ മഹാമാരികൾ ഒന്നായി
അത് എടുത്തു മാനുഷന്റെ ജീവൻ
പാലിച്ചു ജാഗ്രത പകർച്ച വ്യാധികൾക്കെതിരെ
ശുചിത്വത്തിൻ വില നാം മനസ്സിലാക്കി
ഓതുന്നു ജ്ഞാനികൾ കാക്കുവിൻ എല്ലാമറിഞ്ഞിട്ടും
ഏതുമറിയാത്ത ഭാവത്തിൽ
യാത്ര ചെയ്യുന്നു പുതുതലമുറ

അഭയ P R
7 A ജി എം യു പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത