ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/രണ്ട് കുട്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ട് കുട്ടികൾ


ഒരിടത്ത് ചെറുതോണി എന്നൊരു ഗ്രാമമുണ്ട്. അവിടെ രാമുവെന്നും അപ്പുവെന്നും പേരുള്ള രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു. രാമു നല്ല അധ്വാനിയും നല്ല മനസ്സിനുടമയും ആയിരുന്നു. എന്നാൽ അപ്പു മഹാ മടിയനും ആഹാര പ്രിയനുമായിരുന്നു. രാമു അധ്വാനിച്ച് കൊണ്ട് വന്ന് ശേഖരിച്ച് വയ്ക്കുന്ന പണം എടുത്ത് മധുര പലഹാരം വാങ്ങിക്കഴിച്ച് കിടന്ന് ഉറങ്ങും. ഒരു പണിയും ചെയ്യില്ല. ഒരു ദിവസം അപ്പുവിന്
കഠിനമായ വയറുവേദന വന്നു. രാമു രണ്ട് മൂന്ന് ഡോക്ടർമാരെ കൊണ്ടുവന്ന് അപ്പുവിനെ പരിശോധിച്ചു. അസുഖം കണ്ടെത്താൻ കഴിഞ്ഞില്ല തുടർന്ന് ദൂരെ ദേശത്ത് നിന്നും ഒരു വൈദ്യനെ വരുത്തി. അപ്പു വളരെ വിഷമിച്ച് എങ്ങനെയെങ്കിലും എൻറെ അസുഖം മാറ്റിത്തരണമെന്ന് വൈദ്യനോട് അപേക്ഷിച്ചു. വൈദ്യർ പറഞ്ഞു... ഞാൻ പറയുന്നത് അനുസരിക്കുകയാണെങ്കിൽ നിൻറെ അസുഖം ഭേദമാകും. ദേഹം വിയർക്കുന്നതുവരെ അധ്വാനിക്കുകയും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയും വേണം. അപ്പു സമ്മതിച്ചു. പിറ്റേ ദിവസം മുതൽ രാമുവിനോടൊപ്പം അപ്പുവും പണിക്ക് പോയി, വീട്ടിലെ ഭക്ഷണം കഴിക്കാൻ തുടങ്ങി. മെല്ലെ അവൻറെ അസുഖം ഭേദമായി. പിന്നീടാണ് അപ്പുവിന് മനസ്സിലായത് നല്ല ആരോഗ്യത്തിന് വ്യായാമവും, നല്ല ഭക്ഷണവും ഒന്നുപോലെ ആവശ്യമാണെന്ന്. അവൻ വളരെക്കാലം സന്തോഷത്തോടെ ജീവിച്ചു.

 

അദ്വൈത് എം. ബി.
5 A ജി. എം. യു. പി. എസ്. കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ