ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ്, ഇവയുമായി സഹവസിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാവുന്നു. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും, ശ്വസനതകരാരും വരെ കൊറോണ വൈറസ് കാരണം മനുഷ്യരിൽ ഉണ്ടാവാം.
          കൊറോണ ഒരു RNA വൈറസ് ആണ്. ഗോളാകൃതിയാണ്. അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ
 പോലെ തോന്നിക്കുന്ന കൂർത്തമുനകൾ കാരണമാണ് ഈ പേര് വന്നത്. ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്തത്. കാരണമറിയാതെ നിരവധി ന്യൂമോണിയ കേസുകൾ വുഹാനിൽ റിപ്പോർട്ട്‌ ചെയ്തു. ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിച്ചു. നോവൽ കൊറോണ വൈറസ് എന്ന് ലോകാരോഗ്യ സംഘടന ഇതിന് പേരിട്ടു.
           പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം, ശ്വാസംമുട്ട്, ന്യൂമോണിയ, വൃക്കകളുടെ പ്രവർത്തന മാന്ദ്യം തുടങ്ങി ഗുരുതരാവസ്ഥയിൽ മരണത്തിന് വരെ ഇത് കാരണമാവാം. രോഗം ബാധിച്ച ആളുമായോ, പക്ഷി മൃഗാദികളുമായോ അടുത്ത് സമ്പർക്കം പുലർത്തുന്നവർക്ക് രോഗം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. രോഗമുള്ളയാൾ തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ പുറത്തേയ്ക്കു വരുന്ന ഉമിനീർ വഴിയും രോഗം പകരാം.
      രോഗലക്ഷണമുള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, കഫം, രക്തം, മൂത്രം എന്നിവ പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്. കൊറോണയ്ക്ക് ഇതുവരേം മരുന്ന് കണ്ടുപിടിച്ചിട്ടില്ല.
      രോഗമുള്ളയാൾ ഉപയോഗിക്കുന്ന പാത്രങ്ങൾ, ബെഡ്ഷീറ്റ്, തോർത്ത്‌ തുടങ്ങിയവ മറ്റുള്ളവരുമായി പങ്ക് വയ്ക്കരുത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല അല്ലെങ്കിൽ തുണി കൊണ്ട് വായും മൂക്കും മറയ്ക്കുക. ഇങ്ങനെ ഉപയോഗിക്കുന്ന തുണികൾ കഴുകി വൃത്തിയാക്കുകയും വേണം. പൊതുസ്ഥലത്തു തുപ്പരുത്. മറ്റു വീടുകളിൽ പോകുന്നതും, മറ്റുള്ളവർ നമ്മുടെ വീട്ടിൽ വരുന്നതും ഒഴിവാക്കണം. നിരീക്ഷണത്തിലുള്ള ആൾ ഉപയോഗിച്ച സാധനങ്ങളും ബാത്റൂം, ടോയ്ലറ്റ് തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് വൃത്തിയാക്കുക.
     ഗുരുതരമായ അസുഖങ്ങൾ ഇല്ലാത്തവർ ആശുപത്രിയിൽ പോവുന്നത് ഒഴിവാക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക, വ്യക്തിശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക.
           ഈ കാര്യങ്ങളൊക്കെ കൃത്യമായി പാലിക്കുന്നതിലൂടെ രോഗവ്യാപനം ഉണ്ടാവുന്നത് നമുക്ക് തടയാനാവും. വ്യക്തിശുചിത്വവും, സാമൂഹിക അകലവും പാലിച്ചുകൊണ്ട്‌ ഈ മഹാമാരിക്കെതിരെ നമുക്ക് ഒറ്റക്കെട്ടായി പോരാടാം..

 

സിദ്ധാർത്ഥ് എം. സി.
5 A ജി. എം. യു. പി. എസ്. കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം