Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2024

പൂനൂർ ജി എം എൽ പി സ്കൂൾ 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. പുതിയ പ്രതീക്ഷകളും ആശങ്കകളുമായി സ്കൂളിലേക്ക് എത്തിയ കുരുന്നുകളെ അധ്യാപകർ ബലൂൺ നൽകി സ്വീകരിച്ചു. ഹെഡ് മാസ്റ്റർ എൻ കെ മുഹമ്മദ്‌ ചടങ്ങിന് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് അഫ്സൽ കോളിക്കൽ അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ സിപി കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ പി സാജിത മുഖ്യാതിഥിയായിരുന്നു.

നവാഗതർക്കുള്ള സമ്മാനക്കിറ്റ് ബ്ലോക്ക് മെമ്പർ പി സാജിത വിതരണം ചെയ്തു. പഠനോപകരണ വിതരണം വ്യാപാര വ്യവസായി പ്രസിഡന്റ് അസീസ് ഹാജി ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ യു കെ, ജൈഷ്ണജ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ഷൈമ എ പി ചടങ്ങിന് നന്ദി പറഞ്ഞു. കുട്ടികൾക്ക് പായസവിതരണവും ഉണ്ടായിരുന്നു. മജീഷ്യൻ ഹനീഫയുടെ മാജിക് ഷോ കുട്ടികളിൽ യുക്തിചിന്തയും കൗതുകവുമുണർത്തി.


ചിത്രശാല