നിന്റെ വസന്തങ്ങളിൽ തീർത്ത
രക്തവർണങ്ങളാലൊരുകഥ
എഴുതുന്നുണ്ട് ഞാൻ.....
എന്റെ സന്തോഷങ്ങൾക്കും
മൗനത്തിനുമിടയിൽ
നിന്നിൽ
ഒരിക്കലും തുറക്കാത്ത ജാലകത്തെ കുറിച്ചു...
ജാലക വാതിലിലൂടെ ഞാൻ കാണാൻ കൊതിച്ചതും
നീ കാണാതെനടിച്ചതുമായ
എന്റെ സ്വപ്നങ്ങളെ കുറിച്ച്.......
കാലഹരണപ്പെടാതെ കാത്തുസൂക്ഷിക്കാൻ വേണ്ടിയുള്ള
കാവ്യമാക്കുന്നില്ല നിന്നെ ഞാൻ.....
കാരണം....
നീ അവ്യക്തമായ വെറും കെട്ട്കഥയാണിന്നെനിക്ക്.....
ജീവിതത്തിനും മരണത്തിനുമിടയിൽ
ചിലർ വെറുതെ കെട്ടിപ്പടുക്കുന്ന വെറും കെട്ടു കഥ .....