ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/സോഷ്യൽ സയൻസ് ക്ലബ്ബ്
JULY 11ലോക ജനസംഖ്യാദിനം
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാദിനത്തിൽ ക്വിസ് മത്സരം നടത്തി. യുപി വിഭാഗത്തിൽ നിന്നും നിവേദ് 7B,ആയുഷ് ചന്ദ് 5B,ദർശിൽ5B എന്നീ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ തലത്തിൽ വിനീത എ.കെ10A, അഞ്ജന.M 10C, ശ്രീനന്ദ സി 10B, അഭിനന്ദ് കെ 8B എന്നീ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ലോകജനസംഖ്യാ ദിനത്തിൽ പ്രസംഗം മത്സരം
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യാ ദിനത്തിൽ പ്രസംഗം മത്സരം സംഘടിപ്പിച്ചു. യു.പി തലത്തിൽ വേദ കെ നായറും മുഹമ്മദ് ഷാസിലും ഹൈസ്കുൾ തലത്തിൽ തീർത്ഥ മോൾ ,വിസ്മയ എസ് കാർത്യായനി എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
August6 9ഹിരോഷിമ,നാഗസാക്കി ദിനം
2025 ആഗസ്റ്റ് 6-ാം തിയതി, ഹിരോഷിമ ദിനത്തോട് അനുബന്ധിച് സ്കൂളിൽ ആഗസ്ത് 7 ന് അസംബ്ലി സഘടിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധ സമയത്ത് 1945-ൽ അമേരിക്ക ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ ആണവ ബോംബാക്രമണം നടത്തിയതിന്റെ ഓർമ്മയ്ക്കായി ആഗസ്റ്റ് 6 ഹിരോഷിമ ദിനം ആയി ആചരിക്കപ്പെടുന്നു. അസംബ്ലിയിൽ സോഷ്യൽ സയൻസ് അദ്ധ്യാപകൻ രാജേഷ് മാഷ് സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ ഹിരോഷിമ ദിനത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു. തുടർന്ന് up വിഭാഗം കുട്ടികൾ ജോവൻ ഗ്രേസ് രാജേഷ്,മുഹമ്മദ് ഷാസിൽ, അനിരുദ് ശങ്കർ നായർ, എന്നി കുട്ടികൾ ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ചും മനോഹരമായ പ്രസംഗം നടത്തി.. ശേഷം അധ്യാപക വിദ്യാർത്ഥികൾ ചേർന്ന് ഒരു യുദ്ധ വിരുദ്ധ ഗാനം ആലപിച്ചു. ശേഷം കുട്ടികൾ എല്ലാവരും യുദ്ധവിരുദ്ധ സ്തംബത്തിന്റെ ചുറ്റുമായി നിന്ന് സമാധാനത്തിന്റെ പ്രതികമായ സഡാക്കോ കൊക്കുകൾ,യുദ്ധവിരുദ്ധ പോസ്റ്റർ എന്നിവ ഉയർത്തികൊണ്ട്" ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട "എന്ന മുദ്രാവാക്യം ഉച്ചത്തിൽ പറഞ്ഞു. ശേഷം പ്രധാന അദ്ധ്യാപകൻ പത്മനാഭൻ മാഷും ഇന്ദു ടീച്ചറും യുദ്ധ വിരുദ്ധ സ്തംബത്തിൽ ഒപ്പ് വച്ചു. തുടർന്ന് പ്രധാന അദ്ധ്യാപകൻ യുദ്ധ വിരുദ്ധ ചിത്ര പ്രദർശനം ഉൽഘാടനം ചെയ്‌തു. ഹിരോഷിമ നാഗസാക്കി യുദ്ധത്തോട് അനുബന്ധിച് മനോഹരമായ ഒരു ചിത്ര പ്രദർശനം ആണ് സഘടിപ്പിച്ചത്.