ജി. വി. എച്ച്. എസ്.എസ്. വേങ്ങര/ചരിത്രം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
1957ൽ മലബാർ ഡിസ്ട്രിക്റിറ്റ് ബോർഡിൻറെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂൾ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സെക്രട്ടറി ശ്രീ മൊയ്തീൻകുട്ടി മാസ്റ്ററും ആയിരിന്നു.കെട്ടിടത്തിനുള്ള സ്ഥലം നൽകിയത് അഡ്വക്കറ്റ് കെ. മുഹമ്മദ് നഹ സാഹിബ് ആയിരുന്നു ആദ്യ സമിതി പിരിച്ചുവിട്ട ശേഷം ശ്രീ കുഞ്ഞിരാമൻ വൈദ്യർ പ്രസിഡണ്ട്ായുള്ള സമിതി കെട്ടിട നിർമ്മാണം ഏറ്റെടുത്തു.ശ്രീ. ടി.കെ മുഹമ്മദിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ശ്രീ കുഞ്ഞാലൻ മാസ്റ്റരുടെ നേതൃത്വത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ കെട്ടിട നിർമ്മാണം പൂർത്തിയായി. ശ്രീ. കെ.ജി. രാഘവൻ മാസ്റ്റർ ആയിരുണു ആദ്യ പ്രധാന അദ്ധ്യാപകൻ. 1965-ൽ ആണ് SSLC പരീക്ഷാസെന്റർ അനുവദിച്ചത്. 1996ൽശ്രീഎ.കെ.സി.മുഹമ്മദ് ഹെഡ് മാസ്റ്ററായിരിക്കെ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2004ൽ ശ്രീ കെ.ജി. വാസു പ്രിൻസിപ്പലായിരിക്കെ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു.