ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മലിന വിമുക്തമാക്കുന്ന അവസ്ഥയാണ് ശുചിത്വം . വ്യക്തിശുചിത്വത്തോടപ്പം ഗൃഹ ശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം ഇവയെല്ലാം ക്കൂടിചേർ ന്നതാണ് ശുചിത്വം.

പ്രാചീനകാലം മുതൽക്കേ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നുയെന്ന് നമ്മുടെ പുരാതന സംസ്കാരങ്ങൾ തെളിവുകൾ വ്യക്തമാക്കുന്നു. നമ്മുടെ പൂർവികർ ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വത്തിന് പ്രാധാന്യം കല്പിച്ചിരുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ നാം ഏറെ മുൻപന്തിയിൽ നിൽകുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണ്. ഇത് നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്തിയിടുക, സ്വന്തം വീട്ടിലെ മാലിന്യം അയൽവാസിയുടെ പറമ്പിലേക്ക് രഹസ്യമായി ഇടുക. ഈ അവസ്ഥ തുടർന്നാൽ 'മാലിന്യ കേരളം ' എന്ന ബഹുമതിക്ക് നാം അർഹരാവും.ആവർത്തിച്ചു വരുന്ന പകർച്ച വ്യാദികൾ നമ്മുടെ ശുചിത്വമില്ലാ യ്മക്ക് കിട്ടുന്ന പ്രതിഫലമാണ്. വ്യക്തികൾ പാലികേണ്ട നിരവധി ശീലങ്ങൾ ഉണ്ട്. അത് പാലിച്ചാൽ പകർച്ച വ്യാദികളിൽ നിന്നും ജീവിതശൈലി രോഗ ങ്ങളിൽ നിന്നും നമുക്ക് ഒഴിവാക്കാൻ സാധിക്കും. ശുചിത്വമില്ലായ്മ വായു, ജല മലിനീകരണത്തിന് ഇടയാക്കുന്നു. അതുപോലെ നമ്മുടെ ആവാസ വ്യവസ്ഥയെ തകർക്കുന്നു. സസ്യ ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുന്നു. മണ്ണിനെ മലിനമാക്കുകയും അതുമൂലം കൃഷിയും സമ്പത്ത് വ്യവസ്ഥയും തകർക്കുന്നു.

ശുചിത്വമില്ലായ്മക്ക് കാരണമാക്കുന്ന അവസ്ഥയാണ് മലിനീകരണം. ഉപയോഗ ശൂന്യമായ വസ്തുക്കൾ കുമിഞ്ഞു കൂടലാണ് മലിനീകരണം. ഇത് മൂലം വീടും പരിസരവും സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു. ഈ മാലിന്യങ്ങൾ മണ്ണിനേയും വെള്ളത്തേയും അന്തരീക്ഷത്തേയും മലിനമാക്കുന്നു. ഇതോടെ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. പൗരബോധവും സാമൂഹ്യബോധവുമുള്ള ഒരു സമൂഹത്തിനു മാത്രമേ ശുചിത്വം ഉണ്ടാവുകയുള്ളൂ. ഓരോരു ത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനേവരും. ഞാൻ ഉണ്ടാക്കുന്ന മാലിന്യം സാംസ്‌കരി ക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ് എന്ന് ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സ്വയം ഉണ്ടാകും. ഞാൻ ചെല്ലുന്ന ഇടമെല്ലാം ശുചിത്വ മുള്ളതായിരിക്കണം എന്ന ചിന്ത ഉണ്ടെങ്കിൽ ശുചിത്വമില്ലായ്മക്കെതിരെ പ്രവർത്തിക്കും പ്രതികരിക്കും. സാമൂഹ്യ ബോധമുള്ള ഒരു വ്യക്തി തന്റെ ശുചിത്വത്തിന്ന് വേണ്ടി മറ്റൊരാളുടെ ശുചിത്വവകാശം നിഷേധിക്കുകയില്ല.



ഫാത്തിമ ശിഫ
8 B ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം