ജി. യു. പി. എസ്. മുഴക്കോത്ത്/ശാസ്ത്ര ക്ലബ്ബ്
സി വി രാമൻ ശാസ്ത്ര ക്ലബ്ബ്
സ്കൂളിലെ വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും ശാസ്ത്ര തത്വങ്ങൾ കുട്ടികൾക്ക് സ്വയം പ്രവർത്തനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും മനസ്സിലാക്കുന്നതിന് ഉപകരിക്കുന്ന രീതിയിൽ സി വി രാമൻ ശാസ്ത്ര ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ശാസ്ത്ര ചിന്ത വളർത്താനുതകും വിധം ഫീൽഡ് ട്രിപ്പുകൾ, പരീക്ഷണ ക്കളരികൾ ശാസ്ത്രബോധവൽക്കരണ ക്ലാസ്സുകൾ , ദിനാചരണങ്ങൾ നക്ഷത്ര നിരീക്ഷണം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു. ശാസ്ത്രമേളയിൽ പങ്കെടുക്കാനും വിവിധ മത്സരയിനങ്ങളിൽ മികച്ച വിജയം കൈവരിക്കാനും ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.