ജി. യു. പി. എസ്. തിരുവണ്ണൂർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


   2020 ന്റെതിന് സമാനമായ അന്തരീക്ഷം തന്നെയായിരുന്നു 2021 നവംബർ വരെയും. അതുകൊണ്ടുതന്നെ നേരത്തെ തുടങ്ങിവച്ച  മണ്ണ റിവ് എന്ന കൃഷി പദ്ധതിയുടെ രണ്ടാം ഘട്ടം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ  ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടർന്ന് ജൂലൈ 29 വ്യാഴാഴ്ച വീട്ടുമുറ്റത്ത് ഒരു  പച്ചക്കറിത്തോട്ടം  എന്ന ലക്ഷ്യത്തോടെ വിത്തും തൈകളും ഗ്രോ ബാഗുകളും സ്കൂളിൽനിന്ന് വിതരണംചെയ്തു തൈകളുടെ വിതരണം ക്ഷീരകർഷക അവാർഡ് ജേതാവ്  വാ ഴ യിൽ പരി ഹാജി നിർവഹിച്ചു .സുനിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർഷിക ക്ലബ് കൺവീനർ എ. കെ. ശശി  പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു . ബി .പി. സി .മനോജ്, ഫെബിന (MPTA) യുവകർഷകൻ സിദ്ദിഖ് അധ്യാപിക ശാന്തി എന്നിവർ സംസാരിച്ച ചടങ്ങിൽ സുരേഷ് ബാബു സ്വാഗതവും ഗീത കെ. സി.  നന്ദിയും അർപ്പിച്ചു. തുടർന്ന് പല ഘട്ടങ്ങളിലായി കൃഷിയുടെ മോണിറ്ററിംഗ് നടത്തുകയും  ചെയ്തു  വരുന്നു.

ജൂൺ 5 പരിസ്ഥിതിദിനം 2022-2023

ഒരേ ഒരു ഭൂമി എന്ന മുദ്രാവാക്യത്തോടെ കൂടി ജി.യു.പി. എസ്.തിരുവണ്ണൂർ 2022 വർഷത്തെ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. H.Mലാലി ടീച്ചർ വിദ്യാലയ പരിസരത്ത് കറിവേപ്പില തൈ നട്ടു കൊണ്ട് പരിപാടികൾ ഉദ്ഘാടനം   ചെയ്തു .വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും വീടുകളിൽ വൃക്ഷ  തൈകൾ നട്ടു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേർന്ന അസംബ്ലിയിൽ H.M ലാലി ടീച്ചർ പരിസ്ഥിതിദിന സന്ദേശം കുട്ടികൾക്ക് നൽകുകയുംപരിസ്ഥിതി ക്ലബ്ബ് അംഗം ചിന്മയി വി പ്രസാദ് പരിസ്ഥിതി ദിന പ്രതിജ്ഞ  ചൊല്ലി കൊടുക്കുകയും ചെയ്തു.പോസ്റ്റർ നിർമ്മാണം ,പരിസ്ഥിതി സൗഹാർദ്ദ ബാഡ്ജ് നിർമ്മാണം ,പ്രകൃതി സൗഹാർദ്ദ കളിപ്പാട്ട നിർമ്മാണവും അവയുടെ പ്രദർശനവും നടന്നു. പരിസ്ഥിതിദിനം ക്വിസ് മത്സരം നടത്തുകയും  വിജയികൾക്കുള്ള സമ്മാനം വിതരണം അസംബ്ലിയിൽ വച്ച് നൽകുകയും ചെയ്തു.